First Bell (Std – 1)

KITE VICTERS STD – 1 (Class– 5)



സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. ഒന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.




(1) മാ മാ മാനത്ത് പാട്ട് ഓർക്കുന്നുണ്ടോ? ഒന്ന് പാടിനോക്കിയാലോ? ആംഗ്യങ്ങളോടെ പാടണേ…

മാ മാ മാനത്ത്
മേ മേ മേഘങ്ങൾ
കണ്ടോ…? കണ്ടില്ലാ…
തൊട്ടോ…? തൊട്ടില്ലാ…



(2) നമുക്ക് ഒരു കുഞ്ഞു ദോശയും വലിയ ദോശയും വരയ്ക്കാം വരച്ചുകഴിഞ്ഞ് ദോശ എന്നെഴുതാം… വരച്ചതും എഴുതിയതും അമ്മയെ കാണിക്കണേ…

(2) ദോശപ്പാട്ട് ഓർമ്മിക്കുന്നുണ്ടോ? നമുക്കൊന്ന് പാടിയാലോ?


ശീ… ശൂ… രണ്ടൊച്ച
ദോശ ചുടുമ്പോളുള്ളൊച്ച
ദോശ ചുടുമ്പോൾ കാതറിയും
ദോശ ചുടുമ്പോൾ മൂക്കറിയും



(3) ഒരു വലിയ ദോശ വരച്ചാലോ? വരച്ചിട്ട് കുഞ്ഞ് ദോശ വച്ച് കണ്ണ്‌ ചെവി, മൂക്ക് എന്നിവ വരയ്ക്കാം. വരച്ചതിനുശേഷം ഫോട്ടോ എടുത്ത് ടീച്ചറിന്‌ അയച്ചുതരണേ…



(4) നമ്മൾ ഇന്ന് ക്ലാസ്സിൽനിന്നും പഠിച്ച നല്ല ശീലങ്ങൾ ഏതൊക്കെയാണ്‌? ഓർമ്മിക്കുന്നുണ്ടോ? അമ്മയെ പറഞ്ഞു കേൾപ്പിക്കാമോ? അമ്മയുടെ സഹായത്തോടെ നോട്ട്ബുക്കിൽ എഴുതുകയും ചെയ്യണേ… എഴുതിയാൽ മാത്രം മതിയോ? ഈ നല്ല ശീലങ്ങളൊക്കെ പാലിക്കാൻ തീരുമാനമെടുക്കുകയും ചെയ്യണേ…

Leave a Reply