അവധിക്കാല പ്രവർത്തനങ്ങൾ

നോവൽ കൊറോണാ വൈറസ് അഥവാ കോവിഡ് – 19 ബാധയെത്തുടർന്ന് നിനച്ചിരിക്കാതെ എത്തിച്ചേർന്ന അവധിക്കാലം ഏറ്റവും ക്രിയാത്മകവും ആസ്വാദ്യകരവുമാക്കുന്നതിനായി കൊച്ചുകൂട്ടുകാർക്ക് രസകരവും ലളിതവുമായ പ്രവർത്തനങ്ങൾ സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്‌കൂളിലെ റിസോഴ്സ് ടീം തയ്യാറാക്കിയിരിക്കുന്നു. 

വീട്ടിലുള്ള മുതിർന്നവരുടെ സഹായത്തോടെയാണ് പ്രവർത്തനങ്ങൾ ചെയ്യേണ്ടത്. ചെയ്ത പ്രവർത്തനങ്ങൾ ഒരു ബുക്കിൽ ശേഖരിച്ച് സ്‌കൂൾ തുറക്കുമ്പോൾ അധ്യാപകരുടെ പക്കൽ എത്തിക്കേണ്ടതുമാണ്. ഏറ്റവും നന്നായി ചെയ്യുന്ന കുട്ടികൾക്ക് സമ്മാനങ്ങളും ഉണ്ടാവും. സംശയനിവാരണത്തിനും സഹായത്തിനുമായി  അധ്യാപകരുടെ സഹായവും തേടാവുന്നതാണ്. എല്ലാ കൂട്ടുകാർക്കും ഒരു നല്ല അവധിക്കാലം ആശംസിക്കുന്നു. 

സ്നേഹപൂർവ്വം ഹെഡ്മിസ്ട്രസ്സ്

 

 

അവധിക്കാല പ്രവർത്തനങ്ങൾ   

01) 4 മുതൽ 6 വരെ വയസ്സ് പ്രായമുള്ള കുട്ടികൾക്ക്
02) ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് 
03) രണ്ടാം ക്ലാസ്സിലെ കുട്ടികൾക്ക് 
04) മൂന്നാം ക്ലാസ്സിലെ കുട്ടികൾക്ക് 
05) നാലാം ക്ലാസ്സിലെ കുട്ടികൾക്ക്

 എന്നിങ്ങനെ ക്രമീകരിച്ചിരിക്കുന്നു.

Leave a Reply