(4 – 6 വയസ്സ് പ്രായമുള്ള കുട്ടികൾക്ക്)
നാല് മുതൽ ആറുവയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കായുള്ള അവധിക്കാല പ്രവർത്തനങ്ങളാണിത്. വീട്ടിലുള്ള മുതിർന്നവരുടെ സഹായത്തോടെയാണ് പ്രവർത്തനങ്ങൾ ചെയ്യേണ്ടത്.
- രൂപങ്ങൾ വരയ്ക്കാം
തന്നിരിക്കുന്ന രൂപങ്ങൾ രക്ഷിതാക്കൾ കുട്ടികളുടെ പ്രവർത്തനങ്ങൾക്കായുള്ള ബുക്കിൽ വരച്ചുകൊടുക്കുക കുട്ടികൾ വരച്ചു പഠിക്കട്ടെ. ഓരോന്നും ശരിയായി വരച്ചതിനുശേഷം മാത്രം അടുത്ത രൂപം നൽകുക.
- സംഖ്യാവബോധം ഉള്ളവരാകാം
തന്നിരിക്കുന്നതുപോലെ സംഖ്യകൾ വലുതായി കുട്ടികളുടെ ബുക്കിൽ രക്ഷിതാക്കൾ എഴുതി നൽകുക. സംഖ്യയുടെ നേർക്ക് അവയുടെ എണ്ണത്തിനനുസരിച്ച് വസ്തുക്കൾ കുട്ടികൾ ക്രമീകരിക്കട്ടെ. (ബട്ടൻസുകൾ, കല്ലുകൾ, മുത്തുകൾ, മഞ്ചാടിക്കുരു എന്നിവ ഉപയോഗിക്കാം)
സംഖ്യയും എണ്ണവും പൊരുത്തപ്പെട്ടാൽ പ്രോത്സാഹിപ്പിക്കുകയും ഇല്ലെങ്കിൽ ഉചിതമായ തിരുത്തലുകൾ വരുത്തുകയും ചെയ്യുമല്ലോ.
ഓർമ്മപുതുക്കാം എൽ.കെ.ജി., യു.കെ.ജി. ക്ലാസ്സുകളിൽ നിന്നും സ്വായത്തമാക്കിയ ഇംഗ്ലീഷ് അക്ഷരങ്ങൾ രക്ഷിതാക്കളുടെ സഹായത്തോടെ കുട്ടികൾ ഓർമ്മിച്ചെഴുതുന്നു. ആവർത്തനത്തിലൂടെ മനസ്സിലുറപ്പിക്കുന്നു.
എൽ.കെ.ജി., യു.കെ.ജി. ക്ലാസ്സുകളിൽ നിന്നും സ്വായത്തമാക്കിയ മലയാളം അക്ഷരങ്ങൾ രക്ഷിതാക്കളുടെ സഹായത്തോടെ കുട്ടികൾ ഓർമ്മിച്ചെഴുതുന്നു. ആവർത്തനത്തിലൂടെ മനസ്സിലുറപ്പിക്കുന്നു.
- വീട്ടിൽ ലഭ്യമായ പച്ചക്കറികളെ പരിചയപ്പെടുത്താം
ചെറിയ ജോലികളിൽ സഹായിക്കാൻ ആവശ്യപ്പെടാം
- ചെറിയ കഥകൾ പറഞ്ഞുകൊടുക്കാം കുട്ടികൾക്ക് വായിക്കുന്നതിന് മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ ഉള്ള ചിത്രകഥകൾ താഴെ ഉള്ളടക്കംചെയ്യുന്നു. നാല് ലെവലുകളായിട്ടായിരിക്കും കഥകൾ ക്രമീകരിച്ചിരിക്കുന്നത്.
കുട്ടികളുടെ താത്പര്യവും നിലവാരമനുസരിച്ച് കഥകൾ തിരിഞ്ഞെടുക്കുവാൻ രക്ഷിതാക്കൾ ശ്രദ്ധിക്കുമല്ലോ
കഥകൾ കേൾക്കുന്നതിനായി ലിങ്കിൽ ക്ലിക്ക് ചെയ്യുക
കുഞ്ഞിക്കഥകൾ
(1 ) ഏത് ഭാഷയിൽ കഥ വേണമെന്ന് തിരഞ്ഞെത്തെടുക്കുക
(2 ) ഏത് ലെവലിൽ ഉള്ള കഥവേണമെന്ന് തിരഞ്ഞെടുക്കുക