KITE – VICTERS – STD – 2 (Voluntary Activities – Class – 2)
സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. രണ്ടാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.
(1) കുട്ടികളേ, ഇന്നത്തെ ക്ലാസ്സിൽ എല്ലാവരും പങ്കെടുത്തോ? ടീച്ചർ ഒരു കൂട്ടുകാരന്റെ കാര്യം പറഞ്ഞിരുന്നു. ഓർമ്മിക്കുന്നുണ്ടോ? നിങ്ങൾ വീട്ടിൽ വളർത്തുന്ന അല്ലെങ്കിൽ വളർത്താനാഗ്രഹിക്കുന്ന ഒരു കൂട്ടുകാരന്റെ ചിത്രം വരച്ചാലോ? വരച്ച ചിത്രത്തിന് യോജിക്കുന്ന നിറം നൽകി ഫോട്ടോ എടുത്ത് ടീച്ചറിനു നൽകണേ…
താഴെ കുറച്ചു ചിത്രങ്ങൾ നൽകുന്നു നോക്കി വരയ്ക്കാനും ശ്രമിക്കാം ട്ടോ…
(2) നിങ്ങൾ വരച്ച കൂട്ടുകാരനെക്കുറിച്ച് നിങ്ങൾക്ക് എന്തെല്ലാം അറിയാം? അറിയാവുന്ന കൊച്ചു കൊച്ചുകാര്യങ്ങൾ എഴുതാമോ? എഴുതിയ കാര്യങ്ങൾ ടീച്ചറിന് നൽകുകയും ചെയ്യണേ…
(3) ടീച്ചർ ക്ലാസ്സിൽ പഠിപ്പിച്ച എയ്‌റോബിക് ഡാൻസ് ഓർമ്മിക്കുന്നുണ്ടോ? ഒന്ന് ചെയ്തു നോക്കിയാലോ? കൈകൾ മുൻപോട്ടു നീട്ടി, അരയിൽ കൈപിടിച്ച്…. ചെയ്തിട്ട് എങ്ങനെയുണ്ട്? നിങ്ങൾ എയ്‌റോബിക് ഡാൻസ് ചെയ്യുന്നത് ഒരു വീഡിയോ ആക്കിയാലോ?
(4) നിങ്ങൾ വീട്ടിൽ വളർത്തുന്ന ഏതെല്ലാം ജീവികളുണ്ട്? അവയുടെയെല്ലാം പേരെഴുതിയാലോ?
1)
2)
3)
4)
5)