First Bell (Std – 1)

KITE VICTERS STD – 1 (Class– 2)



സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. ഒന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.




(1) കുട്ടികളേ, നിങ്ങൾക്ക് ക്ലാസ്സ് ഇഷ്ടമായോ? ടീച്ചർ ഒരു നല്ല കഥ പറഞ്ഞിരുന്നു. കഥ ഓർമ്മിക്കുന്നുണ്ടോ? കഥയ്ക്ക് നല്ലൊരു പേര്‌ കണ്ടെത്തണം. നമുക്ക് ആ കഥ നമ്മുടെ അച്ഛനും അമ്മയ്ക്കും ഒക്കെ പറഞ്ഞുകൊടുത്താലോ? അവരോട് അത് വീഡിയോ ആയി റെക്കോർഡ് ചെയ്യാനും പറയണേ…


(2) നമുക്ക് ഒരു പേപ്പർ പൂച്ചയെ ഉണ്ടാക്കിയാലോ? ഓർമ്മിക്കുന്നുണ്ടോ പൂച്ചയെ ഉണ്ടാക്കുന്നവിധം? ചിത്രത്തിൽ കാണുന്നതുപോലെ ഒരു പേപ്പർ പൂച്ചയെ ഉണ്ടാക്കി അതിന്റെ ഫോട്ടോ എടുത്ത് ടീച്ചറിനു നൽകാമോ?



(3) നമ്മുടെ കിട്ടുക്കുരങ്ങൻ ഒരു മാവിൽ ഇരുന്നത് ഓർമ്മിക്കുന്നുണ്ടോ? നമുക്ക് ആ മാവ് വരച്ചാലോ? മാവിൽ നിറയെ മാങ്ങായും വേണം. നിറം നൽകാൻ മറക്കല്ലേ… വരച്ച ചിത്രം അയച്ചുതരണേ…

Leave a Reply