First Bell (Std – 4)

KITE – VICTERS – STD – 4 (Malayalam – 47)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. നാലാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.




1) മുരളി കണ്ട കഥകളി
കഥാകാരനെ പരിചയപ്പെടാം.



പ്രൊഫ .അമ്പലപ്പുഴ രാമവർമ്മ
1926 ൽ അമ്പലപ്പുഴയിൽ ജനിച്ചു. അധ്യാപകനായിരുന്നു. കേരള കലാമണ്ഡലം ജനറൽ കൗൺസിൽ കേരള സാഹിത്യ അക്കാദമി കൗൺസിൽ എന്നിവയിൽ അംഗമായിരുന്നു. നവരശ്മി,കഥകളി നിരൂപണം തുടങ്ങിയവ പ്രധാന കൃതികൾ . 2013 ൽ അന്തരിച്ചു.


2) സമാനപദങ്ങൾ കണ്ടെത്താം.


കണ്ണ് – മിഴി, അക്ഷി, നേത്രം

അച്ഛൻ പിതാവ്, താതൻ, ജനകൻ

പാട്ട് – ഗാനം , ഗീതി, ഗീതം

മുഖം – ആനനം , ആസ്യം വദനം

മനോഹരം – സുന്ദരം, ചാരു മഞ്ജുളം



3) കഥകളിയുടെ ആരംഭത്തിലുള്ള പ്രധാന ചടങ്ങുകൾ ഏതെല്ലാം?


അരങ്ങുകേളി, തോടയം വന്ദനശ്ലോകം, പുറപ്പാട് എന്നിവയാണ് പ്രധാന ചടങ്ങുകൾ


4) കഥകളിയിൽ ഉപയോഗിക്കുന്ന തിരശ്ശീലയുടെ പ്രത്യേകതകൾ ഏവ?

തിരശ്ശീലയുടെ നടുവിൽ മനോഹരമായ താമരപ്പൂവ് നെയ്ത് പിടിപ്പിച്ചിട്ടുണ്ട്. തിരശ്ശീലയിൽ പലതരം വർണ്ണങ്ങളും ചിത്രവേലകളും കാണാൻ കഴിയും.


5) കഥകളിയിലെ വേഷങ്ങൾ ഏതെല്ലാം?

പച്ച, കത്തി, കരി, താടി, മിനുക്ക് എന്നിവയാണ് കഥകളിയിലെ പ്രധാന വേഷങ്ങൾ.


Leave a Reply