First Bell (Std – 3)

KITE – VICTERS – STD – 3 (Malayalam – Class – 41)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. മൂന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.




പ്രവർത്തനം : 1

വരികൾ കണ്ടെത്താം.

1.എലിയും പൂച്ചയും വലിയ ശരീരമുള്ളവരാണ് എന്ന് സൂചിപ്പിക്കുന്ന വരികൾ.


അരികേയുള്ളൊരു പോട്ടിലിരിക്കും
പെരുതായുള്ളൊരു മൂഷികനപ്പോൾ
അരിയായുള്ളൊരു പൂച്ചത്തടിയൻ
കരയുന്നതു കേട്ടൊന്നു വിരണ്ടു.



2.കാര്യം കാണാനായി പൂച്ച എലിയെ പ്രശംസിക്കുന്ന വരികൾ.

വലയുടെ ചരടു കടിച്ചു മുറിപ്പാൻ
പലപല കൗശലമങ്ങുണ്ടല്ലോ
എലിയെന്നല്ല ഭവാനൊരു ദശയിൽ
പുലിയെക്കാളതി വമ്പനതാകും.



3) എലിക്ക് പൂച്ചയെ രക്ഷിക്കാൻ വലിയ താല്പര്യം ഇല്ലായിരുന്നു എന്നു വരികൾ.

അരിയായുള്ളൊരു പൂച്ചത്തടിയൻ

കരയുന്നതു കേട്ടൊന്നുവിരണ്ടു,

ഉരിയാടാതെ മുഖം കാട്ടുന്നതു –

മൊരുകുറി കണ്ടാൻ പൂച്ചയുമപ്പോൾ



പ്രവർത്തനം : 2


സംഭാഷണം എഴുതുക.


പൂച്ച എലിയോട് സഹായം അപേക്ഷിക്കുന്നു. അപ്പോൾ അവർ തമ്മിൽ നടക്കാനിടയുള്ള സംഭാഷണം എഴുതൂ?


പൂച്ച :- ഏയ് മൂഷികവീരാ, ഞാനാകെ ക്ഷീണിച്ചിരിക്കുകയാണ്. അങ്ങ് എങ്ങനെയെങ്കിലും എന്നെ രക്ഷിക്കണം.

എലി :- ഹും, ദുഷ്ടനായ നീ എന്റെ ബന്ധുക്കളെയും കൂട്ടുകാരെയുമെല്ലാം പിടിച്ച് തിന്നുന്നവനല്ലേ.

പൂച്ച :- അങ്ങനെ പറയല്ലേ മൂഷികവീരാ. എലിയും പൂച്ചയും ശത്രുക്കളാണെന്ന് പഴയൊരു പഴഞ്ചൊല്ലല്ലേ. പക്ഷേ എനിക്ക് ഭവാനോട് ഒരു ശത്രുതയുമില്ല.

എലി :- ഇതെല്ലാം നിന്റെ കൗശലമാണ്.

പൂച്ച :- അങ്ങനെയല്ല. എന്നെ ഈ കെണിയിൽ നിന്നും രക്ഷിക്കാൻ അങ്ങേക്ക് മാത്രമേ സാധിക്കൂ. അങ്ങ് മഹാവീരനല്ലേ. ഒരു അവസരം വന്നാൽ പുലിയേക്കാൾ വമ്പനാകും അങ്ങ്.

എലി :- നിന്നെ ഞാൻ എങ്ങനെ വിശ്വസിക്കും. കെണിയിൽ നിന്നും രക്ഷപെട്ടു കഴിഞ്ഞാൽ എന്നെ നീ വകവരുത്തില്ലേ.

പൂച്ച :- ഒരിക്കലും ഞാൻ അങ്ങനെ ചെയ്യില്ല. എന്നെ വിശ്വസിക്കാം. എത്രയും വേഗം എന്നെ രക്ഷിക്കൂ. ഇല്ലെങ്കിൽ എന്റെ കഥ കഴിഞ്ഞതു തന്നെ.

എലി :- എന്നെപ്പോലെ ഒരു ജീവിയല്ലേ നീയും. അതുകൊണ്ട് ഞാൻ നിന്നെ രക്ഷിക്കാം.

പൂച്ച :- അങ്ങയുടെ നല്ല മനസ്സിന് നന്ദി.




പ്രവർത്തനം : 3


ചിത്രത്തിൽനിന്ന് കഥ

വലയിൽ അകപ്പെട്ട സിംഹത്തെ എലി സഹായിച്ചിരിക്കുമോ? ഒരു കഥ എഴുതുക.



പ്രവർത്തനം : 4


വരയ്ക്കാം

പൂച്ചയും എലിയും സംസാരിച്ചുകൊണ്ട് നടക്കുകയാണ്. ചിത്രത്തിൽ എലിയെ വരച്ചു ചേർക്കുക. ചിത്രത്തിന് ഒരു അടിക്കുറിപ്പ് നൽകുക.


Leave a Reply