First Bell (Std – 3)

KITE – VICTERS – STD – 3 (Malayalam – Class – 31)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. മൂന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.



പ്രവർത്തനം : 1

ആശയം എഴുതാം

അലിവുകാട്ടുന്ന കാർമേഘപാളിയെ :

മഴ പെയ്യുന്നു എന്നതിനു പകരമാണ് കാർമേഘപാളി അലിവുകാട്ടുന്നു എന്നു പ്രയോഗിച്ചിരിക്കുന്നത്. ദാഹിച്ചുവരണ്ട മണ്ണിനോടും വെയിലിൽ കരിഞ്ഞുണങ്ങിത്തുടങ്ങുന്ന ചെടികളോടും മരങ്ങളോടുമെല്ലാം ആകാശം മഴമേഘങ്ങളി ലൂടെ അലിവുകാട്ടുന്നു. കുടിവെള്ളത്തിനായി അലയുന്ന മനുഷ്യരോടും കർഷകരോടുമെല്ലാം കാർമേഘം അലിവു കാട്ടുമ്പോഴാണ് മഴ പെയ്തിറങ്ങുന്നത്.

വഴിയൊരുക്കുവാൻ വന്ന ഗുരുവിനെ :

ജീവിതയാത്രയിൽ അറിവുപകർന്നു തരുന്നത് ഗുരുക്കന്മാരാണ്. അതുകൊണ്ടാണ് വഴിയൊരുക്കുവാൻ വന്ന ഗുരുവിനെ എന്നു പറയുന്നത്.

മധുരമൂറും മനുഷ്യവചസ്സിനെ :

മധുരമൂറുന്ന, നല്ല വാക്കുകൾ കേൾക്കാനി ഷ്ടപ്പെടാത്ത ആരാണുള്ളത്? ദുഃഖിതരെ സാന്ത്വനിപ്പിക്കാനും ആശയറ്റവരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനും വഴിതെറ്റിയവരെ നേർവഴിയിൽ നയിക്കാനും മധുരമൂറുന്ന മനുഷ്യ വചനങ്ങൾക്കു മാത്രമേ കഴിയൂ.


പ്രവർത്തനം : 2

പിരിച്ചെഴുതാം

സ്നേഹിച്ചതാദ്യമായ് : സ്നേഹിച്ചത് + ആദ്യമായ്

വഴിയൊരുക്കുവാൻ : വഴി + ഒരുക്കുവാൻ

മധുരമൂറും : മധുരം + ഊറും

മുങ്ങിയൊരിന്ദ്രധനുസ്സിനെ :
മുങ്ങിയ + ഒരു + ഇന്ദ്രധനുസ്സിനെ

ചൊല്ലിപ്പഠിപ്പിച്ച : ചൊല്ലി + പഠിപ്പിച്ച

അഴലകറ്റുവാൻ : അഴൽ + അകറ്റുവാൻ


പ്രവർത്തനം : 3

കവിതയിൽ നിങ്ങൾക്കേറ്റവും ഇഷ്ടപ്പെട്ട വരിയും ഇഷ്ടപ്പെടാനുള്ള കാരണവും എഴുതുക.

കവിതയിലെ ഇഷ്ടപ്പെട്ട വരിയുടെ ആശയം വരുന്ന ചിത്രവും വരയ്ക്കുക.

Leave a Reply