First Bell (Std – 3)

KITE – VICTERS – STD – 3 (Malayalam – Class – 16)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. മൂന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.



മണ്ണിലെ നിധി

പദപരിചയം



പകരം പദങ്ങൾ



ഉത്തരം കണ്ടെത്തുക



1) കർഷകന്റെ മക്കളുടെ സ്വഭാവം എങ്ങനെയുള്ളതായിരുന്നു?


കർഷകന്റെ മക്കൾക്ക് കൃഷിയിൽ തീരെ താൽപര്യം ഉണ്ടായിരുന്നില്ല. വെറുതെ രസിച്ചു നടക്കുന്നതിലായിരുന്നു അവർക്ക് താൽപര്യം. പ്രഭാത ഭക്ഷണം കഴിഞ്ഞ് അവർ നാടുചുറ്റാനിറങ്ങും. കൂട്ടുകാരുമായിച്ചേർന്ന് സമയം ചെലവഴിക്കും. ഉച്ചയൂണിന്റെ സമയമാകുമ്പോൾ വീട്ടിൽ തിരിച്ചെത്തും. ഊണുകഴിഞ്ഞ് വീണ്ടും കൂട്ടുകാരോടൊപ്പം പോകും. ഇങ്ങനെ അലസരായിട്ടാണ് അവർ വളർന്നത്.



2) കർഷകന്റെ പറമ്പിൽ വിളവു കുറയാൻ കാരണമെന്ത്?


കർഷകന് പ്രായമേറെയായി. പ്രായം തളർത്തിയ ആ ശരീരത്തിന് പറമ്പിൽ അദ്ധ്വാനിക്കാനുള്ള ആരോഗ്യം ഉണ്ടായിരുന്നില്ല. കർഷകന്റെ മക്കൾക്കാകട്ടെ കൃഷിയിൽ താൽപര്യവും ഉണ്ടായിരുന്നില്ല. വെട്ടും കിളയും ഏൽക്കാതി രുന്നതിനാലാണ് പറമ്പിലെ ഫലസമൃദ്ധി കുറഞ്ഞത്.



3) മക്കൾ നിധി കുഴിച്ചെടുക്കാൻ തീരുമാനിച്ചതെപ്പോൾ?


വാർദ്ധക്യത്തിലെത്തിയ കൃഷിക്കാരൻ ഒരുനാൾ അസുഖം ബാധിച്ച് മരിച്ചു. മക്കൾക്കായി പത്തായം നിറയെ നെല്ലും പറമ്പിൽ ഒരു നിധിയും സൂക്ഷിച്ചിട്ടുണ്ടെന്ന് വൃദ്ധൻ അവരോട് പറഞ്ഞിരുന്നു. പിതാവിന്റെ മരണ ശേഷം കുറച്ചുകാലം പത്തായത്തിൽ സൂക്ഷിച്ചിരുന്ന നെല്ലു കൊണ്ട് മക്കൾ അല്ലലില്ലാതെ കഴിഞ്ഞു. പിന്നീട് ജീവിക്കാൻ നിവൃത്തിയില്ലാതെ വന്നപ്പോൾ മടിയന്മാരായ മക്കൾ അച്ഛൻ പറഞ്ഞ നിധി കുഴിച്ചെടുക്കാൻ തീരുമാനിച്ചു.



4) അവർ ഒടുവിൽ കണ്ടെത്തിയ നിധി എന്തായിരുന്നു?


പറമ്പ് നന്നായി കിളച്ചു മറിച്ചപ്പോൾ നല്ല വിളവ് ലഭിച്ചു. അത്രനാളും പറമ്പിൽ നിന്നും ലഭിച്ചിരുന്നതിലേറെ വരുമാനം ഉണ്ടായി. അച്ഛൻ പറഞ്ഞിരുന്ന നിധി എന്തായിരുന്നു എന്ന് മക്കൾക്ക് മനസ്സിലായി. അധ്വാനം തന്നെയാണ് ഏറ്റവും വലിയ നിധി എന്നതായിരുന്നു അവർ മനസ്സിലാക്കിയ വലിയ പാഠം.

Leave a Reply