KITE – VICTERS – STD – 3 (Malayalam – Class – 2)
സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. മൂന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.
(1) വരികൾ കൂട്ടിച്ചേർത്തെഴുതാം
അ അമ്മ അന്നം അറിവ്
ആ ആന എഴുന്നള്ളത്ത്
ഇ ഇല്ലം വല്ലം നിറ നിറ
ഈ ഈണം ഈരേഴുലകം
…………………………………….
…………………………………….
……………………………..……..
…………………………………….
(2) ഇന്ന് മൂന്ന് അനുഭവക്കുറിപ്പുകൾ വയിച്ചു കേട്ടില്ലേ? നിങ്ങൾ എഴുതിയ അനുഭക്കുറിപ്പുമായി അവ താരതമ്യം ചെയ്ത് ഉചിതമായ മെച്ചപ്പെടുത്തലുകൾ നൽകിയാലോ?
(3) ഗോപുവിന്റെ കഥ നിങ്ങൾ കേട്ടില്ലേ? ഈ കഥയ്ക്ക് ഉചിതമായ ഒരു തലക്കെട്ട് നൽകാമോ? ഈ കഥയിൽ നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഭാഗം വരച്ചാലോ? വരച്ചത് ഫോട്ടോയെടുത്ത് ടീച്ചറിനെ കാണിക്കണം കേട്ടോ…
(4) നാണുമാഷ് ഗോപുവിന്റെ കണ്ണുകളിലേയ്ക്കും വടിയിലേയ്ക്കുമായി മാറി മാറി നോക്കി. അദ്ദേഹം ആ വടി രണ്ടു കഷണങ്ങളാക്കി തോട്ടിലേയ്ക്ക് എറിഞ്ഞു.
നാണു മാഷും ഗോപുവും എന്തൊക്കെ സംസാരിച്ചിരിക്കും? അവർ തമ്മിലുള്ള സംഭാഷണം നമുക്കെഴുതിയാലോ?
ഗോപു : ……………………………………………………………………………………………….
നാണു മാഷ് :…………………………………………………………………………………….….
ഗോപു : ……………………………………………………………………………………………….
നാണു മാഷ് :………………………………………………………….…………………………….
ഗോപു : ……………………………………………………………………………………………….
നാണു മാഷ് :………………………………………………………..………………………………
(5) ഒരിക്കൽ ഒരിടത്ത് വയസ്സനായ ഒരു ചെണ്ടക്കാരനുണ്ടായിരുന്നു. അയാളുടെ പേര് രാമു എന്നായിരുന്നു. അയാൾക്ക് ആകെയുള്ളത് ഒരു പഴഞ്ചൻ ചെണ്ടയായിരുന്നു. രാമു ചെണ്ട കൊട്ടാൻ തുടങ്ങിയാൽ എല്ലാവരും അവനെ കളിയാക്കും. അപ്പോൾ രാമുവിന് സങ്കടം വരും.
രാമു എന്തുചെയ്തിട്ടുണ്ടാവും? കൂട്ടുകാരേ, ഈ കഥ പൂർത്തിയാക്കാമോ? ടീച്ചർ നിങ്ങളുടെ കഥകേൾക്കാനായി കാത്തിരിക്കുകയാണ്.