(നാലാം ക്ലാസ്സിലെ കുട്ടികൾക്ക് )
നാലാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള അവധിക്കാല പ്രവർത്തനങ്ങളാണിത്. വീട്ടിലുള്ള മുതിർന്നവരുടെ സഹായത്തോടെയാണ് പ്രവർത്തനങ്ങൾ ചെയ്യേണ്ടത്.
അവധിക്കാലപ്രവർത്തനങ്ങൾ ചെയ്യുന്നതിനായി ഒരു പഴയ നോട്ടുബുക്ക് ക്രമീകരിക്കുമല്ലോ. ചെയ്തിരിക്കുന്ന പ്രവർത്തനങ്ങൾ രക്ഷിതാക്കൾ പരിശോധിക്കുകയും ഉചിതമായ നിർദ്ദേശങ്ങൾ നൽകുകയും വേണം.
പ്രവർത്തനം 01
വായനമൂല തുടങ്ങാം
ലഭ്യമായ പുസ്തകങ്ങൾ ശേഖരിച്ച് വീട്ടിലൊരു വായനമൂല തുടങ്ങിയാലോ? വായനമൂലയിലെ പുസ്തകങ്ങളുടെ വിവരങ്ങൾ ഉൾപ്പെടുത്തി ഒരു രജിസ്റ്ററും തയ്യാറാക്കാം. പുതിയ പുസ്തകങ്ങൾ ലഭിക്കുമ്പോൾ രജിസ്റ്ററിൽ ഉൾപ്പെടുത്തുകയും വായനമൂല വിപുലീകരിക്കുകയും ചെയ്യാം.
പ്രവർത്തനം 02
കത്ത് തയ്യാറാക്കാം
പ്രതീക്ഷിക്കാതെ സ്‌കൂൾ അടച്ചു. പഠിപ്പിച്ച അധ്യാപകരോട് ഒരുവാക്കുപോലും പറയാൻ കഴിഞ്ഞില്ല. ടീച്ചറോട് പറയാനുള്ളവയെല്ലാം ഒരു കത്തായി എഴുതിയാലോ. കത്തിൽ എഴുതേണ്ട വിലാസം
പേര് (ക്ലാസ്സ് അധ്യാപികയുടെ പേര്)
സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്‌കൂൾ ഭരണങ്ങാനം
ഭരണങ്ങാനം പി. ഒ.
ഭരണങ്ങാനം – 686578
പ്രവർത്തനം 03
പാചകക്കുറിപ്പ് തയ്യാറാക്കാം
ഓരോദിവസവും അമ്മ നമുക്കായി സ്വാദേറിയ വിഭവങ്ങൾ തയ്യാറാക്കി തരുന്നില്ലേ ? ആഹാര പദാർത്ഥങ്ങളെക്കുറിച്ച് കൂടുതലായി അറിഞ്ഞാലോ? ഓരോ വിഭവങ്ങളും എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് അമ്മയോട് ചോദിക്കാം, പാചകക്കുറിപ്പ് തയ്യാറാക്കാം.
പ്രവർത്തനം 04
വീടിനുചുറ്റും കാണപ്പെടുന്ന സസ്യങ്ങളെ നിരീക്ഷിക്കാം. നമുക്കവയെ നാര് വേരുപടലം തായ് വേരുപടലം എന്നിങ്ങനെ തരം തിരിച്ച് പട്ടിക തയ്യാറാക്കിയാലോ?
പ്രവർത്തനം 05
ആരു പഠിപ്പിക്കും എന്ന പാഠഭാഗം ഓർമ്മയില്ലേ? ഇത് ഒരു നാടകമാക്കി നാം അവതരിപ്പിച്ചിരുന്നു. നിങ്ങൾ വായിച്ച, നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു കഥ നാടകരൂപത്തിൽ അവതരിപ്പിക്കാവുന്നതുപോലെ ഒരു തിരക്കഥയായി എഴുതിയാലോ?
പ്രവർത്തനം 06
കണ്ടെത്തിയെഴുതാം
A – യിൽ തുടങ്ങുന്ന വാക്കുകൾ, B – യിൽ തുടങ്ങുന്ന വാക്കുകൾ, A മുതൽ Z വരെ എന്ന രീതിയിൽ ഓരോ ദിവസവും തുടർച്ചയായി പരമാവധി വാക്കുകൾ വീതം കണ്ടെത്തി എഴുതാം.
എഴുതിയ പുതിയ വാക്കുകൾ മാതാപിതാക്കളുടെ സഹായത്തോടെ വായിക്കുവാൻ പഠിച്ചാലോ. വാക്കുകൾ കണ്ടെത്തുന്നതിന് നിങ്ങളുടെ പാഠപുസ്തകങ്ങളോ മറ്റുപുസ്തകങ്ങൾ, ന്യൂസ് പേപ്പറുകൾ എന്നിവ ഉപയോഗിക്കാം.
പ്രവർത്തനം 07
ഡയറി എഴുതാം
രാവിലെ മുതൽ വൈകിട്ട് വരെ നടക്കുന്ന സംഭവങ്ങൾ എല്ലാ ദിവസവും രസകരമായ രീതിയിൽ ഡയറിക്കുറിപ്പായി എഴുതിയാലോ?
പ്രവർത്തനം 08
നാലുവർഷത്തെ വിദ്യാഭ്യാസത്തിനുശേഷം ഈ വിദ്യാലയത്തിൽ നിന്നും നിങ്ങൾ പടിയിറങ്ങുകയാണ്. ഈ വർഷങ്ങളിലെ ഏതെല്ലാം പ്രവർത്തനങ്ങളാണ് നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്? നമ്മുടെ വിദ്യാലയത്തിൽ നിങ്ങൾ കാണുവാൻ ആഗ്രഹിക്കുന്ന മാറ്റങ്ങൾ എന്തെല്ലാം ? എഴുതുമോ?
പ്രവർത്തനം 09
Magic Square
തന്നിരിക്കുന്ന സംഖ്യകൾ ഉപയോഗിച്ച് മാജിക് സ്‌ക്വയറുകൾ തയ്യാറാക്കിയാലോ ?
a) 5, 10, 15, 20, 25, 30, 35, 40, 45
തന്നിരിക്കുന്ന സംഖ്യകൾ താഴെ തന്നിരിക്കുന്ന 9 സമചതുരങ്ങളിലായി ക്രമീകരിക്കുക പക്ഷേ, എങ്ങനെ കൂട്ടിയാലും 75 ലഭിക്കണം. (താഴോട്ട് കൂട്ടിയാലും വലത്തോട്ട് കൂട്ടിയാലും കോണോടുകോൺ കൂട്ടിയാലും 75 കിട്ടണം.)
b) 500, 1000, 1500, 2000, 2500, 3000, 3500,
4000, 4500
തന്നിരിക്കുന്ന സംഖ്യകൾ താഴെ തന്നിരിക്കുന്ന 9 സമചതുരങ്ങളിലായി ക്രമീകരിക്കുക പക്ഷേ, എങ്ങനെ കൂട്ടിയാലും 7500 ലഭിക്കണം. (താഴോട്ട് കൂട്ടിയാലും വലത്തോട്ട് കൂട്ടിയാലും കോണോടുകോൺ കൂട്ടിയാലും 7500 കിട്ടണം.)
c) 1000, 2000, 3000, 4000, 5000, 6000, 7000,
8000, 9000
തന്നിരിക്കുന്ന സംഖ്യകൾ താഴെ തന്നിരിക്കുന്ന 9 സമചതുരങ്ങളിലായി ക്രമീകരിക്കുക പക്ഷേ, എങ്ങനെ കൂട്ടിയാലും 15000 ലഭിക്കണം. (താഴോട്ട് കൂട്ടിയാലും വലത്തോട്ട് കൂട്ടിയാലും കോണോടുകോൺ കൂട്ടിയാലും 15000 കിട്ടണം.)
പ്രവർത്തനം 10
എത്ര സമചതുരങ്ങൾ വീതം? കണ്ടെത്തി എഴുതുമോ?
(a)
(b)
(c)
കുട്ടികൾക്ക് വായിക്കുന്നതിന് മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ ഉള്ള ചിത്രകഥകൾ താഴെ ഉള്ളടക്കംചെയ്യുന്നു. നാല് ലെവലുകളായിട്ടായിരിക്കും കഥകൾ ക്രമീകരിച്ചിരിക്കുന്നത്.
കുട്ടികളുടെ താത്പര്യവും നിലവാരമനുസരിച്ച് കഥകൾ തിരിഞ്ഞെടുക്കുവാൻ രക്ഷിതാക്കൾ ശ്രദ്ധിക്കുമല്ലോ
കഥകൾ കേൾക്കുന്നതിനായി ലിങ്കിൽ ക്ലിക്ക് ചെയ്യുക
കുഞ്ഞിക്കഥകൾ
(1 ) ഏത് ഭാഷയിൽ കഥ വേണമെന്ന് തിരഞ്ഞെത്തെടുക്കുക
(2 ) ഏത് ലെവലിൽ ഉള്ള കഥവേണമെന്ന് തിരഞ്ഞെടുക്കുക