First Bell (Std – 4)

KITE – VICTERS – STD – 4 (Malayalam – 9)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. നാലാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.



കുടയില്ലാത്തവർ



6) പിരിച്ചെഴുതുക



7) ചേർത്തെഴുതുക



9) കണ്ടെത്താം


a) വേനലൊഴി വെത്ര വേഗം പോയ് – ഒഴിവുകാലത്തോടൊപ്പം എന്തെല്ലാമാണ് പോയ് മറഞ്ഞത്?

ഉ. പൂരവും പെരുന്നാളും, പൂതവും തെയ്യവും, വിത്തും കൈക്കോട്ടുമായ് വന്ന കിളിയും വിഷുക്കാലവും , വേനൽക്കിനാക്കളുമെല്ലാം ഒഴിവുകാലത്തോടൊപ്പം പോയ് മറഞ്ഞു.


b) സ്വന്തം ബാല്യം കവി ഓർമ്മിച്ചതെപ്പോഴാണ്?

ഉ .പെരുമഴയിൽ പല നിറത്തിലുള്ള കുടകൾ പിടിച്ച് മഴവെള്ളപ്പാച്ചിലിൽ പൊടിമീനുകളെപ്പോലെ നടന്നു പോകുന്ന കുട്ടികളെ കണ്ടപ്പോഴാണ് കവിക്ക് തൻ്റെ ബാല്യകാലം ഓർമ്മ വന്നത്.


c) കുട്ടിക്കാലത്ത് കവിയെ കൊച്ചു പെങ്ങൾ സഹായിച്ചതെങ്ങനെ?

ഉ .കുടയില്ലാത്തതുമൂലം വാഴയില ചൂടി പെരുമഴയത്ത് നനഞ്ഞ് സ്ക്കൂളിലേയ്ക്ക് പോയ കവിയെ തൻ്റെ കുടക്കീഴിൽ ചേർത്തു നിർത്തിയാണ് കൊച്ചു പെങ്ങൾ കരുണ കാണിച്ചത്.


d) വേനൽക്കിനാക്കൾ കരിഞ്ഞേ പോയ് – എന്തൊക്കെയായിരിക്കാം കവിയുടെ വേനൽക്കിനാക്കൾ?

ഉ. വേനലവധി തുടങ്ങിയപ്പോൾ ഏതൊരു കുട്ടിയെപ്പോലെയും കവിയും പല കാര്യങ്ങളും ആഗ്രഹിച്ചിട്ടുണ്ടാവാം. തൊടിയിലും പാടത്തും കൂട്ടുകാരോടൊന്നിച്ച് പല തരം കളി കളിലേർപ്പെടുന്നത്, അണ്ണാ ര ക്കണ്ണനോട് കിന്നാരം പറഞ്ഞ് മാമ്പഴം പെറുക്കി നടക്കുന്നത്, പുഴയിൽ കൂട്ടുകാരോടൊത്ത് നീന്തിത്തുടിക്കുന്നതും മീൻപിടിക്കുന്ന തും, പൂരവും പെരുന്നാളും, തെയ്യവും എല്ലാം കൂടുന്നത്, അമ്മ വീട്ടിൽ പോകുന്നത്, പ്രിയപ്പെട്ട പക്ഷികളെയും പൂമ്പാറ്റകളെയും നിരീക്ഷിക്കുന്നത് അങ്ങനെ പൂർത്തിയായതും അല്ലാത്തതുമായ ആഗ്രഹങ്ങളാണ് കവിയുടെ വേനൽക്കിനാക്കൾ.


e) കുതിരുന്നു ഞാനാ മഴയിലല്ല ഒരു കുഞ്ഞു പെങ്ങൾതൻ സ്നേഹവായ്പ്പിൽ. കുഞ്ഞു പെങ്ങളുടെ സ്നേഹവായ് പിൽകുതിരുന്നു എന്ന് കവി പറഞ്ഞതെന്തുകൊണ്ടാണ്?

ഉ.
നനഞ്ഞു പള്ളിക്കൂടത്തിൽ പോകേ ണ്ട അവസ്ഥയിൽ തന്നെ കുടക്കീഴിൽ ചേർത്തു നിർത്തിക്കൊണ്ടുപോയ കൊച്ചു പെങ്ങൾ കവിക്ക് സ്നേഹത്തിൻ്റെ ഒരു പെരുമഴയായി അനുഭവപ്പെട്ടു.നിസഹായനായ തന്നോട് കാണിച്ച സ്നേഹം കവിയുടെ മനസിനെ വല്ലാതെ സ്പർശിച്ചു. ഇതു കൊണ്ടാണ് കുഞ്ഞു പെങ്ങളുടെ സ്നേഹവായ്പിൽ കുതിർന്നു എന്നു പറയുന്നത്.



10) ജീവചരിത്രക്കുറിപ്പ് തയ്യാറാക്കുക



മലയാളത്തിലെ പ്രമുഖ കവിയായ ഒ. എൻ. വി. കുറുപ്പ് 1931 മെയ് 27 ന് കൊല്ലം ജില്ലയിലെ ചവറയിൽ ജനിച്ചു. അധ്യാപകൻ, കവി ,ഗാനരചയിതാവ്, എന്നീ നിലകളിൽ പ്രശസ്തനായിരുന്നു.’ജ്ഞാനപീഠ പുരസ്കാരം, എഴുത്തച്ഛൻ പുരസ്കാരം പദ്മഭൂഷൻ, പദ്മവിഭൂഷൻ, കേന്ദ്ര കേരള സാഹിത്യ അക്കാദമി അവാർഡുകൾ തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഭൂമിക്കൊരു ചരമഗീതം ,ഉപ്പ്, കറുത്ത പക്ഷികളുടെ പാട്ട് തുടങ്ങി നിരവധി പ്രശസ്തമായ കൃതികൾ അദ്ദേഹത്തിൻ്റേതായിട്ടുണ്ട്. 2016ൽ അദ്ദേഹം അന്തരിച്ചു.



11) ആസ്വാദനക്കുറിപ്പ്കുടയില്ലാത്തവർ



പ്രശസ്ത കവിയായ ഒ.എൻ.വി കുറുപ്പിന്റെഞാനാഗ്നി എന്ന പുസ്തകത്തിൽ നിന്നെടുത്ത കവിതയാണ് കുടയില്ലാത്തവർ. കുട്ടിക്കാലത്തിന്റെ സന്തോഷങ്ങൾ കവി ഓർക്കുകയാണ് ഈ കവിതയിലൂടെ. ഈ കവിതയിൽ പൂരവും പെരുന്നാളും പൂക്കണിയും വിഷുവും തെയ്യവും സ്കൂൾ തുറക്കുമ്പോഴുള്ള പെരുമഴയുമെല്ലാം കവിയുടെ മനസിൽ ഇന്നും സജീവമായി നിലകൊള്ളുന്നു. പല നിറത്തിലുള്ള കുടകൾ ചൂടി കുട്ടികൾ പോകുന്നതു കാണുമ്പോൾ കവി തന്റെ കുട്ടിക്കാലം ഓർക്കുന്നു. തന്റെ ബാല്യത്തെക്കുറിച്ച് ഓർക്കുമ്പോൾ കവിയുടെ മനസിലേക്ക് ആദ്യമായി ഓടിയെത്തുന്നത് കുടയില്ലാത്തതിനാൽ വാഴയില കുടയാക്കി നനയാതെ നനഞ്ഞു വരുന്ന അനിയനല്ലാത്ത അനിയനെ ‘നനയാതെ’ എന്നു പറഞ്ഞ് തന്റെ കുടക്കീഴിൽ ചേർത്തു നിറുത്തിയ കുഞ്ഞു പെങ്ങളുടെ സ്നേഹമാണ്. അതു തന്നെയാണ് ഈ കവിതയുടെ മുഖ്യ ആകർഷണം. മഴത്തുള്ളികൾ തുള്ളി വരിക, നീരാമ്പൽ പോലുള്ള, വെള്ളച്ചാൽ നീന്തിയെത്തും പൊടിമീൻ, വാഴയില ചൂടി വരുന്ന കുട്ടി തുടങ്ങിയ നേർക്കാഴ്ചകൾ വായനക്കാരെ അവരുടെ ബാല്യത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു.പുതുമണ്ണിന്റെയും പുത്തനുടുപ്പിന്റെയും പുതു പാഠപുസ്തകത്തിന്റെയും ഗന്ധം ഈ കവിത വായിക്കുന്ന നമുക്കും ലഭിക്കുന്നു. നനയാതെ നനഞ്ഞു പോയി, അനിയനല്ലാത്തൊരനിയൻ തുടങ്ങിയ പ്രയോഗങ്ങൾ ഈ കവിതയെ കൂടുതൽ മനോഹരമാക്കുന്നു. ഈ കവിത ഒരിക്കൽവായിച്ചാൽ അത് മനസ്സിൽ തങ്ങി നിൽക്കും.



12) മഴപ്പാട്ടുകൾ ശേഖരിക്കുക (HW)




1) കവി പരിചയം

ONV കുറുപ്പ്

(ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലുക്കുറുപ്പ്)


കവിതകളിലൂടെയും സിനിമാപ്പാട്ടുകളിലൂടെയും മനുഷ്യസ്നേഹത്തിന്റെയും പ്രകൃതി സ്നേഹത്തിന്റെയും സന്ദേശം പകർന്ന കവി 1931 മെയ് 27 ന് ജനിച്ചു. അധ്യാപകൻ, ഗാനരചയിതാവ് എന്നീ നിലകളിൽ പ്രശസ്തൻ. 2007 ൽ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചു .പത്മഭൂഷൻ ബഹുമതിയും എഴുത്തച്ഛൻ പുരസ്കാരവും കേന്ദ്ര കേരള സാഹിത്യ അക്കാദമി അവാർഡുകളും ലഭിച്ചിട്ടുണ്ട്. ഭൂമിക്കൊരു ചരമഗീതം, അക്ഷരം, ഉപ്പ്, ഉജ്ജയിനി, വളപ്പൊട്ടുകൾ, കറുത്ത പക്ഷിയുടെ പാട്ട്, ഭൈരവന്റെ തുടി എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികൾ. മികച്ച ഗാനരചയിതാവിനുള്ള കേന്ദ്ര കേരള ചലചിത്ര പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 2016 ഫെബ്രുവരി 13 ന് അന്തരിച്ചു.



2) പദ പരിചയം



3) സമാന പദങ്ങൾ




4) നിങ്ങളുടെ മഴയനുഭവം എഴുതുക.


5) കവിതയിലെ പ്രയോഗങ്ങൾ കണ്ടെത്തി എഴുതുക.

Leave a Reply