First Bell (Std – 4)

KITE – VICTERS – STD – 4 (Malayalam – 19)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. നാലാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.പാഠം – 3 മഹിതംകവി പരിചയം – N. V കൃഷ്ണവാര്യർ


അദ്ദേഹത്തിൻ്റെ ജന്മസ്ഥലം തൃശുരാണ്.കവിത, നാടകം യാത്രാ വിവരണം തുടങ്ങി വിവിധ വിഭാഗങ്ങളിൽ കൃതികൾ രചിച്ചിട്ടുണ്ട്. അക്ഷരം പഠിക്കുവിൻ, നീണ്ട കവിതകൾ, പുഴകൾ, കുറെക്കൂടി നീണ്ട കവിതകൾ തുടങ്ങിയവ N. V കൃഷ്ണവാര്യരുടെ കൃതികളാണ്. ഓണം 1987 എന്ന കവിതയിലെ വരികളാണ് നാം പഠിച്ചത്.1. ഓണം വന്നപ്പോൾ എന്തുകൊണ്ടായിരിക്കും കവി പ്രയാസപ്പെടുന്നത്?‘പണ്ടൊക്കെ അത്തം മുതൽ പത്ത് ദിവസത്തേയ്ക്ക് വീട്ടിൽ നട്ടു വളർത്തിയതും തൊടിയിൽ താനെ വളരുന്നതുമായ പൂക്കൾ ഉപയോഗിച്ച് പൂക്കളമിടും.എന്നാൽ ചെടികളൊന്നും നട്ടുവളർത്തിയിട്ടില്ലാത്തതിനാൽ എങ്ങനെ പൂക്കളമിടുമെന്ന് കവി വേവലാതിപ്പെടുന്നു. നെൽകൃഷി ഇല്ലാതായതോടെ ഓണത്തിന് പുത്തനരിയുടെ ചോറുണ്ണാനാവില്ലല്ലോ എന്നും കവി സങ്കടത്തോടെ ഓർക്കുന്നു. വാഴകൃഷി നടത്താത്തതിനാൽ ഓണപ്പഴം എങ്ങനെ കഴിക്കും എന്നും കവിക്ക് ആശങ്കയുണ്ട്. സ്വന്തം വസ്ത്രം നൂൽനൂറ്റ് ഉണ്ടാക്കുക എന്ന ശീലവും മലയാളിക്കില്ലാതായതോടെ ഓണക്കോടിയുടെ കാര്യത്തിലും കവിക്ക് ആശങ്കയേറുന്നു. മലയാളി തൻ്റെ കാർഷിക സംസ്കാരത്തെ പാടെ ഉപേക്ഷിച്ചതിലുള്ള അമർഷവും സങ്കടവുമാണ് കവി ഈ വരികളിലൂടെ വരച്ചുകാണിക്കാൻ ശ്രമിക്കുന്നത്.
പത്തായംപദ പരിചയംകഥാകാരനെ പരിചയപ്പെടാം


മുരളീധരൻ തഴക്കര


ആലപ്പുഴ ജില്ലയിലെ തഴക്കരയിൽ 1959-ൽ ജനനം. ആകാശവാണി തിരുവനന്തപ്പുരം നിലയത്തിൽ ജോലി ചെയ്തിരുന്നു.ഫാം ജേർണലിസ്റ്റ് എന്ന നിലയിൽ രചനാത്മക പ്രവർത്തനങ്ങൾ നടത്തുന്നു. കൃഷിയിലെ നാട്ടറിവ്, തേൻ നുകരാം പണം നേടാം, ഓർമ്മയിലെ കൃഷിക്കാഴ്ചകൾ തുടങ്ങിയവയാണ് പ്രധാന കൃതികൾ.


കണ്ടെത്താം.


1. നമ്മുടെ പൂർവ്വികർ പത്തായം ഉപയോഗിച്ചിരുന്നത് എന്തിനു വേണ്ടിയായിരുന്നു?


ധാന്യങ്ങൾ പ്രത്യേകിച്ച് നെല്ലും വിത്തും സംഭരിച്ച് സൂക്ഷിക്കാനാണ് നമ്മുടെ പൂർവ്വികർ പത്തായങ്ങൾ ഉപയോഗിച്ചിരുന്നത്. നമ്മുടെ പൂർവ്വികർ അവരുടെ സമ്പാദ്യങ്ങളും സൂക്ഷിച്ചിരുന്നത് പത്തായങ്ങളിലാണ്. വിലപിടിച്ചതെ ന്തുംകിഴികെട്ടിയും കുടുക്കയിലാക്കിയും പത്തായത്തിൽ സൂക്ഷിക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്.


2. ഇന്നത്തെ കാലത്ത് വീടുകളിൽ പത്തായത്തിൻ്റെ അവസ്ഥ എന്താണ്?ഇന്ന് വീടിനകത്തെ സ്ഥലം നഷ്ടപ്പെടുത്തുന്ന ഒന്നായി മാറിയിരിക്കുന്ന പത്തായം. വളരെക്കാലം ഉപയോഗമില്ലാതെ കിടന്നതോടെ പാറ്റയുടെയും എലിയുടെയും സങ്കേതമായി മാറ്റുന്നത്.ഇന്നത്തെ ആധുനിക വീടുകളിൽ നെൽകൃഷി കൂടി ഇല്ലാതായതോടെ പത്തായം പണിയുന്നതിനെക്കുറിച്ച് ആരും ചിന്തിക്കുന്നു പോലുമില്ല.3.നമുക്ക് പത്തായങ്ങളെത്തിന് എന്ന് ലേഖകൻ ചോദിക്കാൻ കാരണമെന്ത്?


കേരളത്തിൻ്റെ കാർഷിക സംസ്കാരം ഏതാണ്ട് നാശത്തിൻ്റെ വക്കിലാണ്. നമുക്കിന്ന് അരിയാഹാരം കഴിക്കണമെങ്കിൽ തമിഴ്നാട്ടിൽ നിന്നും ആ ന്ധ്രയിൽ നിന്നും ലോറികൾ എത്തണം. പച്ചക്കറികൾക്കും എന്തിന് ഒരു കറി വേപ്പിലയ്ക്കു പോലും അയൽ സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തിനെന്തിന് പത്തായം എന്ന ലേഖകൻ്റ സംശയം തികച്ചും ന്യായം തന്നെ.

Leave a Reply