First Bell (Std – 4)

KITE – VICTERS – STD – 4 (Malayalam – 13)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. നാലാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.



ഋതുക്കൾ


ഒരു വർഷത്തെ, കാലാവസ്ഥയുടെ അടിസ്ഥാനത്തിൽ പലതായി വിഭജിക്കുന്നതിൽ ഒന്നാണ്ഋതു. ഭൂമിയുടെ സൂര്യനു ചുറ്റുമുള്ള പരിക്രമണവും ഭ്രമണാക്ഷത്തിനുള്ള ചരിവുമാണ് ഋതുക്കൾക്ക് കാരണം.
ലോകത്തിലാകെ നോക്കിയാൽ 4 ഋതുക്കളാണ് പ്രധാനമായും ഉള്ളത്.


1. വസന്തം (Spring)


2. ഗ്രീഷ്മം (Summer)


3. ശരത് (Autumn)


4. ശിശിരം (Winter)




ഭാരതത്തിൽ പ്രധാനമായും 6 ഋതുക്കളാണ് ഉള്ളത്.

1. വസന്തം (Spring)


2. ഗ്രീഷ്മം (Summer)


3. വർഷം ( Monsoon)


4. ശരത് (Autumn)


5. ഹേമന്ദം (FaII)


6. ശിശിരം (Winter)




സമാന പദങ്ങൾ



പിരിച്ചെഴുതുക



കണ്ടെത്താം


1 കുട്ടി പനിനീർച്ചെടിയെ എങ്ങനെയെല്ലാമാണ് പരിപാലിച്ചത്?

ഉ കുട്ടിഓരോ ദിവസവും ഉത്സാഹത്തോടെ വെള്ളമൊഴിച്ചു, പുതിയ മുളകൾ കീടങ്ങൾ നശിപ്പിക്കാതെ സംരക്ഷിച്ചു, കുരുന്നിലകൾ ഉച്ചവെയിൽ തട്ടാതെ നോക്കി


2. ഹേമന്ദം വന്നപ്പോൾ എന്തെല്ലാം മാറ്റങ്ങളാണ് പനിനീർച്ചെടിക്ക് ഉണ്ടായത്?


ഹേമന്ദം വന്നപ്പോൾ ചെടിതളിർത്ത് മനോഹരിയായി, മഞ്ഞു തുള്ളികളാകുന്ന മുത്തണിഞ്ഞ് സുമംഗലിയായി, ഓരോ ചില്ലയിലും ധാരാളം മുകുളങ്ങൾ ഉണ്ടായി

Leave a Reply