KITE – VICTERS – STD – 4 (E. V. S – 10)
സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. നാലാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.
1) Two types of root systems
രണ്ടു തരം വേരുപടലങ്ങൾ
a) Tap root system തായ് വേര് പടലം
b) Fibrous root system നാര് വേര് പടലം
a) Tap root System
The taproot system consists of the larger tap root and the smaller branches growing from it.
eg: mango tree
തായ് വേരുപടലം
കാണ്ഡത്തിൻ്റെ ചുവട്ടിൽ നിന്ന് വളരുന്ന ഒരു തായ് വേരും അതിൽ നിന്ന് വളരുന്ന ശാഖാവേരുകളും ചേർന്ന് കാണപ്പെടുന്ന വേരുപടലമാണ് തായ് വേരുപടലം
b) Fibrous root system
The fibrous root system includes a cluster of similar roots growing from the base of the stem.
eg: Bamboo
നാരു വേരുപടലം
കാണ്ഡത്തിൻ്റെ ചുവട്ടിൽ നിന്നു വളരുന്ന ഒരേ പോലെയുള്ള ധാരാളം വേരുകൾ ചേർന്ന വേരു പടലമാണ് നാരു വേരുപടലം.
2) Write the difference s between tap root system and fibrous root system
തായ് വേര് പടലത്തിൻ്റെയും നാരു വേരുപടലത്തിൻ്റെയും വ്യത്യാസങ്ങൾ
Tap root system (തായ് വേരുപടലം)
a) There is a thick main root
കട്ടിയുള്ള ഒരു പ്രധാന വേരുണ്ട്
b) several smaller roots growing from the main root
ധാരാളം ചെറിയ വേരുകൾ പ്രധാന വേരിൽ നിന്നും വളരുന്നു.
C) It grows deep into the soil
ഇത് മണ്ണിൽ ആഴത്തിൽ വളരുന്നു
Fibrous root system (നാരു വേരുപടലം)
a) There is no main root
പ്രധാന വേരില്ല.
b) A cluster of similar roots growing from the base of the stem.
തണ്ടിൽ നിന്നും ഒരേപോലുള്ള ഒരു കൂട്ടം വേരുകൾ വളരുന്നു
C) It do not grows deep in to the soil.
ഇത് മണ്ണിനടിയിലേക്ക് ആഴത്തിൽ വളരുന്നില്ല.
a) Draw the pictures of tap root system and fibrous root system
തായ് വേരുപടലത്തിൻ്റെയും നാരു വേരുപടലത്തിൻ്റെയും ചിത്രങ്ങൾ വരയ്ക്കുക.
b) Collect the roots and make an album
വേരുകൾ ശേഖരിച്ച് ആൽബം തയ്യാറാക്കുക (ഉണങ്ങിയ വേരുകൾ)