First Bell (Std – 3)

KITE – VICTERS – STD – 3 (Malayalam – Class – 6)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. മൂന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.



1) അടിവരയിട്ട വാക്കുകൾക്ക് പകരം വാക്കുകൾ തിരഞ്ഞെടുത്ത് വരികൾ മാറ്റിയെഴുതുക.



2) മാറ്റിയെഴുതാം


പൂമൊട്ട്


a) ഈ കഥയിലെ കഥാപാത്രങ്ങൾ ആരെല്ലാമാണ്?

ഹോംഗ്സ്, അമ്മ, ഏജ്, ലാസർ


b) ഹോംഗ്സ് എന്ന വിളിപ്പേരിന്റെ അർഥം?

പൂമൊട്ട്


c) ലാസറും ഏജും മധുരക്കൊതിയരാണെന്ന് എങ്ങനെ മനസിലാക്കാം?

അമ്മയില്ലാത്ത തക്കം നോക്കി അവർ മധുരപലഹാരങ്ങൾ എടുത്തു തിന്നുമായിരുന്നു.


d) അമ്മ കുഞ്ഞുങ്ങളുടെ മുറിയിലെ വിളക്കണച്ചത് എന്തുകൊണ്ടാണ്?

അധ്യാപകരുടെയും സഹപാഠികളുടെയും കുറ്റം പറയുന്നത് നല്ലതല്ലെന്നും, അത് അവരെ നന്മയിലേക്ക് നയിക്കില്ലെന്നും കാണിച്ചു കൊടുക്കാനാണ് അമ്മ മുറിയിലെ വിളക്കണച്ചത്.



e) ആരും കാണുന്നില്ലെന്ന് കരുതി ഒരിക്കലും തെറ്റ് ചെയ്യരുതെന്ന് ഓർമ്മപ്പെടുത്തലുള്ള പാഠത്തിലെ സന്ദർഭം ഏതാണ്?

അമ്മയില്ലാത്ത തക്കം നോക്കി ലാസറും ഏജും മധുരപലഹാരങ്ങൾ എടുത്തു തിന്നുമായിരുന്നു. എന്നാൽ ഇളയവളായ ഹോംഗ്സ് അവരുടെയോപ്പം ചേർന്നില്ല. ആരും കാണുന്നില്ലെന്ന് കരുതി ഒരിക്കലും തെറ്റ് ചെയ്യരുതെന്ന അമ്മയുടെ വാക്കുകൾ അവളുടെ കാതിൽ മുഴങ്ങി.


f) മറ്റുള്ളവരെക്കുറിച്ച് കുറ്റം പറയുന്നവർ എപ്പോഴും ഇരുട്ടിലായിരിക്കും. ഈ വാക്കുകളുടെ ആശയം എന്താണ്?

ഇരുട്ട് മനുഷ്യനിലെ തിന്മയെ സൂചിപ്പിക്കുന്നു. പ്രകാശം നന്മയെയും. മറ്റുള്ളവരുടെ കുറ്റം പറയുന്നവരുടെ മനസ്സിൽ തിന്മയുടെ ഇരുട്ട് വ്യാപിക്കുന്നു. അവരിൽ നന്മയുണ്ടാകില്ല. മനസ്സിൽ നന്മയുടെ പ്രകാശം ഉണ്ടെങ്കിൽ മാത്രമേ തിന്മയുടെ ഇരുട്ടിനെ അകറ്റാൻ കഴിയൂ. അറിവിന്റെ പ്രകാശം കൊണ്ട് തിന്മയുടെ ഇരുട്ടിനെ നീക്കം ചെയ്യാം

മദർ തെരേസ


Leave a Reply