First Bell (Std – 3)

KITE – VICTERS – STD – 3 (Malayalam – Class – 4)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. മൂന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.


(1) ചിത്രത്തിൽ ആരെല്ലാമുണ്ട്? എഴുതി നോക്കൂ..


(2) വരികൾ കണ്ടെത്താം

  • കണ്ണനെ അന്വേഷിച്ച് അമ്മ കാട്ടിലൂടെ നടക്കുന്നു. ഈ ആശയത്തെ സൂചിപ്പിക്കുന്ന വരികൾ കണ്ടെത്തുക
  • കണ്ണനെ അന്വേഷിച്ചിട്ട് കാണാതെ അമ്മ തിരികെ പോകുവാൻ തുടങ്ങുന്നു…
  • അമ്മയുടെ മുഖം സന്തോഷംകൊണ്ട് തിളങ്ങുന്നു.


(3) കണ്ടോ കണ്ണനെ കണ്ണും ചുവന്നമ്മ
കാട്ടിൽ തേടി നടക്കുന്നു…

ഈ വരികളിൽ തെളിയുന്ന ഭാവമെന്ത്?


(4) ഈ കവിതയിൽ നിങ്ങൾക്കേറ്റവും ഇഷ്ടപ്പെട്ട വരികൾ ഏത്? കാരണവും എഴുതണേ…

സുഗതകുമാരി

മലയാളത്തിലെ പ്രശസ്ത കവയിത്രിയും കേരളത്തിന്റെ പ്രശ്നങ്ങളിൽ ശ്രദ്ധാലുവുമായ സാമൂഹിക, പാരിസ്ഥിതിക പ്രവർത്തകയുമാണ്‌. രാത്രിമഴ, സമാനഹൃദയം, നിനക്കായ് പാടുന്നേൻ,അമ്പലമണികൾ, ഒരു പാട്ടുപിന്നേയും എന്നിവ പ്രധാൻ കൃതികളാണ്‌. സ്പർശിച്ചാസ്വദിക്കാവുന്ന നവീന കവിതകളിൽ ശ്രദ്ധേയമായവയാണ്‌സുഗതകുമാരിയുടെ കവിതകൾ. കേരള സാഹിത്യ അക്കദമി അവാർഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, ഓടക്കുഴൽ പുരസ്കാരം, വള്ളത്തോൾ അവാർഡ് തുടങ്ങിയ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

Leave a Reply