First Bell (Std – 3)

KITE – VICTERS – STD – 3 (Malayalam – Class – 34)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. മൂന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.



പ്രവർത്തനം : 1

എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന് ഗാന്ധിജി പറഞ്ഞു.

സത്യം മാത്രമേ പറയാവൂ എന്ന് ഉപദേശിച്ച ഗാന്ധിജി അത് സ്വജീവിതത്തിലും പാലിച്ചിരുന്നു.
ഗാന്ധിജിയുടെ ജീവചരിത്രത്തിൽ നിന്ന് കൂടുതൽ സന്ദർഭങ്ങൾ കണ്ടെത്തി എന്റെ ബാപ്പുജി എന്ന പേരിൽ കുറിപ്പു തയാറാക്കുക.


പ്രവർത്തനം : 2

ഗാന്ധിമൊഴികൾ

സകല സാമൂഹ്യതിന്മകളുടെയും ഉറവിടമാണ് മദ്യം. മദ്യത്തിനും മറ്റു ലഹരിപദാർത്ഥങ്ങൾക്കുമെതിരെ നിരന്തരം പോരാടണം.

ജനിച്ച ജാതിയുടെയും കുലത്തിന്റെയും പേരിൽ സഹജീവിയോട് അയിത്തം ആചരിക്കുന്നത് മഹാപാപമാണ്.

അഹിംസ ഉപദേശിക്കുവാനുള്ളതല്ല, പരിശീലിക്കുവാനുള്ളതാണ്.

ചൂഷണം ഹിംസയുടെ കലയാണ്.

ധനം മനുഷ്യനെ നിസ്സഹായനാക്കുന്നു.

ശരിയായി നയിച്ച ജീവിതം പുസ്തകങ്ങളേക്കാൾ മെച്ചമാണ്.

സേവനമാണ് എന്റെ മതം.



പ്രവർത്തനം : 3


മാതൃകയിലുള്ളതുപോലെ എഴുതുക.

Leave a Reply