First Bell (Std – 3)

KITE – VICTERS – STD – 3 (Malayalam – Class – 33)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. മൂന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.




ഗാന്ധിജിയുടെ സന്ദേശം


പ്രവർത്തനം : 1


പകരം പദങ്ങൾ


വസ്ത്രം – അംബരം, വസനം, അംശുകം

പ്രഭാതം – വിഭാതം, ഉഷസ്സ്, കാല്യം

മഴ – മാരി, വർഷം, വൃഷ്ടി


പ്രവർത്തനം : 2


വായിക്കാം കണ്ടെത്താം


1. മഴയെ കുറ്റപ്പെടുത്തിയ കുട്ടികളോട് ഗാന്ധിജി എന്താണു പറഞ്ഞത്?


മഴ ഒരിക്കലും ശല്യമല്ല, മഴ അതിന്റെ ജോലി ചെയ്യുകയാണ് എന്ന് ഗാന്ധിജി പറഞ്ഞു. എന്നാൽ നമ്മൾ മഴയെ കുറ്റപ്പെടുത്തി വൈകിയെത്തുകയും ജോലി മറക്കുകയും ചെയ്യുന്നു എന്നും ഗാന്ധിജി പറഞ്ഞു.


2. ആശ്രമവിദ്യാലയത്തിലെ അധ്യാപകർക്ക് ആശങ്ക തോന്നിയത് എന്തുകൊണ്ടാണ്?


ആശ്രമവിദ്യാലയത്തിലെത്തിയ ഗാന്ധിജി കുട്ടികളോട് വല്ലപ്പോഴും കള്ളം പറയുന്നവർ കൈപൊക്കാൻ ആവശ്യപ്പെട്ടു. ആദ്യം ഒന്നുരണ്ടു കുട്ടികൾ കൈപൊക്കി, തുടർന്ന് എല്ലാ കൈകളും ഉയർന്നു. ഇതുകണ്ട അധ്യാപകർക്ക് ആശങ്കയായി. കള്ളം പറയുന്ന കുട്ടികൾ പഠിക്കുന്ന വിദ്യാലയത്തെക്കുറിച്ച് ഗാന്ധിജിക്ക് എന്തുതോന്നും എന്നായിരുന്നു അവരുടെ ആശങ്ക.


3. ഗാന്ധിജി കുട്ടികളെ അഭിനന്ദിച്ചത് എന്തിനായിരുന്നു?


വല്ലപ്പോഴും കള്ളം പറയുന്നു എന്ന് കുട്ടികൾ സമ്മതിച്ചതുതന്നെ അവരുടെ സത്യസന്ധതയ്ക്ക് തെളിവാണ്. അതുകൊണ്ടാണ് ഗാന്ധിജി കുട്ടികളെ അഭിനന്ദിച്ചത്.


4. ഗാന്ധിജി നൽകിയ വിലപ്പെട്ട ഉപദേശം എന്താണ്?


ഒരിക്കലും കള്ളം പറയരുത് എന്ന വിലപ്പെട്ട ഉപദേശമാണ് ഗാന്ധിജി കുട്ടികൾക്കു നൽകിയത്.

പ്രവർത്തനം : 3


അടിവരയിട്ടിരിക്കുന്ന വാക്കുകൾക്ക് പകരമായി ഏതു പദം ചേർക്കാം?




(നുണ, വിചാരം, സംസാരം, സന്തോഷം )

ചിന്ത – വിചാരം

ഭാഷണം – സംസാരം

കള്ളം – നുണ

Leave a Reply