First Bell (Std – 3)

KITE – VICTERS – STD – 3 (Malayalam – Class – 23)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. മൂന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.



1. സംഭാഷണം പൂർത്തിയാക്കാം



അച്ഛൻ : നീയെന്തിനാ മോൾക്ക് ആശ കൊടുത്തത്?

അമ്മ : മോളുടെ വിഷമം കാണാൻ വയ്യാത്തോണ്ട.

അച്ഛൻ : ഇനി നാളെ അവളോടെന്തു പറയും?

അമ്മ : നാളെയല്ലേ. എന്തെങ്കിലും വഴി തെളിയാതിരിക്കില്ല.

അച്ഛൻ : നീയെന്താ ചെയ്യുന്നേ? ഇതെന്തിനാ മൺകുടുക്കയെടുക്കുന്നത്?

അമ്മ : മോളുടെ ആഗ്രഹമല്ലേ വലുത്. അവൾക്ക് കുഞ്ഞനിയനുണ്ടാവുമ്പോൾ നമുക്ക് വീണ്ടും കാശ് കൂട്ടിവയ്ക്കാം.

അച്ഛൻ : നീയിത് ഒരുപാടുകാലം കൊണ്ട് കൂട്ടിവച്ചതല്ലേ.

അമ്മ : മോളെ വിഷമിപ്പിക്കേണ്ട.



2. എന്തെല്ലാം സ്വപ്‌നങ്ങൾ.


കഥയിലെ കുട്ടിക്ക് ഒരു പേരു നൽകാമോ? കുഞ്ഞനുജനെക്കുറിച്ച് അവൾ എന്തെല്ലാം സ്വപ്നങ്ങളായിരിക്കും കണ്ടിരിക്കുക? എഴുതി നോക്കൂ.


3. പാഠഭാഗം വായിച്ചു കൂടുതൽ ചോദ്യങ്ങൾ നിർമ്മിക്കുക?

Leave a Reply