First Bell (Std – 3)

KITE – VICTERS – STD – 3 (Malayalam – Class – 20)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. മൂന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.





1. നിങ്ങളുടെ വിദ്യാലയത്തിൽ ഒരു പച്ചക്കറിത്തോട്ടം നിർമ്മിക്കുന്നു വെന്നിരിക്കട്ടെ. എന്തൊക്കെ മുന്നൊരുക്കങ്ങൾ നടത്തണം?


a).കൃഷിത്തോട്ടമുണ്ടാക്കാനുള്ള സ്ഥലം കണ്ടെത്തി മണ്ണൊരുക്കണം.


b). തൊട്ടടുത്തുള്ള കൃഷി ഓഫീസിലെത്തി കൃഷി ഓഫീസറെ കണ്ട് വേണ്ട ഉപദേശം തേടണം.



c). ആവശ്യമെങ്കിൽ മണ്ണു പരിശോധന നടത്തണം.



d). കൃഷി ഓഫീസറെ സ്കൂളിൽ കൊണ്ടുവന്ന് അവിടെ ചെയ്യാവുന്ന വിളകളെന്തൊക്കെയെന്ന് കണ്ടെത്തണം.



e). കൃഷിഭവനിൽ നിന്നും ലഭ്യമാകുന്ന വിത്തുകളും തൈകളും ശേഖരിക്കണം.



f). ഓരോ വിളകൾക്കും അതതുകാലത്ത് ചെയ്യേണ്ട പരിചരണം എന്തൊക്കെയെന്ന് ചോദിച്ചറിയണം.



g). കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ച് വിളകളുടെ പരിചരണം ഏൽപ്പിക്കണം.



h). നനയ്ക്കൽ, വളം ചേർക്കൽ, കീടനിയന്ത്രണം, കളപറിക്കൽ ഇവയെല്ലാം ഓരോ ഗ്രൂപ്പിനെയായി ഏൽപ്പിക്കണം.



i). എല്ലാ കാര്യങ്ങളും വിലയിരുത്താൻ ഒരു ലീഡറിനെയും തിരഞ്ഞെടുക്കണം.



2. കൃഷി സ്ഥലവുമായി ബന്ധപ്പെട്ട നിരവധി പദങ്ങൾ ഈ കവിതയിലുണ്ട്. കണ്ടെത്തി എഴുതുക?




3. കൃഷിയുമായി ബന്ധപ്പെട്ട കടങ്കഥകൾ ശേഖരിക്കുക?




4. കൃഷിയുമായി ബന്ധപ്പെട്ട നാടൻ പാട്ടുകൾ ശേഖരിക്കുക?



5. വിവിധ പച്ചക്കറികളെ ഉൾക്കൊള്ളിച്ച് പദസൂര്യൻ നിർമ്മിക്കുക?


Leave a Reply