First Bell (Std – 3)

KITE – VICTERS – STD – 3 (Malayalam – Class – 14)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. മൂന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.





1) ഇഷ്ടമുള്ള പക്ഷിയുടെ
ചിത്രം വരച്ച് നിറം നൽകൂ.


2) ഇഷ്ടപ്പെട്ട പക്ഷിയോട് നിങ്ങൾക്കും ചില കാര്യങ്ങൾ ചോദിക്കാനില്ലേ? എഴുതി നോക്കൂ.



3) “വിട്ടയയ്ക്കുക കൂട്ടിൽനിന്നെന്നെ ഞാ-
നൊട്ടു വാനിൽ പറന്നുനടക്കട്ടെ. “

ഒരു കിളി നിങ്ങളോട് ഇങ്ങനെ പറഞ്ഞാൽ എന്തു മറുപടി നൽകും? കിളിയുമായുള്ള സംഭാഷണം എഴുതി അവതരിപ്പിക്കുക.


കിളി – എന്തിനാണ് നീയെന്നെ കൂട്ടിലടച്ചിരിക്കുന്നത്? എന്നെ തുറന്നു വിടൂ. ഞാൻ മാനത്തു പാറിപ്പറക്കട്ടെ.


കുട്ടി – എത്ര നല്ല കൂടാണ് നിനക്ക് ഞാൻ നൽകിയത്. വയറു നിറയെ ഭക്ഷണവും തരുന്നില്ലേ?


കിളി – ശരിയാണ്. പക്ഷേ സ്വർണക്കൂടായാലും പാലും പഴവും തന്നാലും കൂട്ടിലല്ലേ കിടക്കുന്നത്.


കുട്ടി – നിനക്കൊപ്പം ഞാനില്ലേ എപ്പോഴും. ഞാൻ നിന്നെ സംസാരിക്കാൻ പഠിപ്പിക്കാം.


കിളി – കുട്ടിയെ ആരെങ്കിലും പിടിച്ച് കൂട്ടിലിട്ടാൽ കുട്ടിക്ക് സന്തോഷമാണോ സങ്കടമാണോ വരിക.


കുട്ടി – അതിപ്പോ, സങ്കടമാകും. എങ്ങും പോകാൻ പറ്റില്ലല്ലോ.


കിളി – അതുപോലെ തന്നെയാ ഞങ്ങൾക്കും. സ്വതന്ത്രമായി പറന്നു നടക്കാൻ കഴിയുന്നതു തന്നെയാ സന്തോഷം.


കുട്ടി – പാറിപ്പറന്നു നടന്ന നിന്നെ പിടിച്ച് കൂട്ടിലിട്ടത് വലിയ കഷ്ടമായി അല്ലേ. ഞാൻ അത്രയൊന്നും ഓർത്തില്ല. ഒരു കാര്യം ചെയ്യാം. ഞാൻ നിന്നെ തുറന്നുവിടാം. നിനക്ക് ഇഷ്ടമുള്ളിടത്തേക്ക് പറന്നുപൊയ്ക്കൊളൂ.


കിളി – നിനക്കെന്റെ സങ്കടം മനസ്സിലായല്ലോ? ഞാനെന്റെ അച്ഛനെയും അമ്മയെയുമൊക്കെ കണ്ടിട്ട് എത്ര നാളായി. ഞാൻ അവരുടെ അടുത്തേക്ക് പൊയ്ക്കൊള്ളാം.


കുട്ടി – നീ ഇടയ്ക്കൊക്കെ എന്നെ കാണാൻ വരണം കേട്ടോ. നിന്നെ അത്രയ്ക്കിഷ്ടമായതുകൊണ്ടാണ് ഞാൻ കൂട്ടിലിട്ടു വളർത്തിയത്.



4) പക്ഷികളുടെ പേരെഴുതി അടിക്കുറിപ്പ് നൽകാം.



മലമുഴക്കി വേഴാമ്പൽ


കഴുകനോളം വലിപ്പമുള്ളതും തലയിൽ വലിയൊരു പാത്തി പി ടിപ്പിച്ചതുപോലെ പ്രത്യേക ഭാഗവുമുള്ള പക്ഷിയാണ്‌ മലമുഴക്കി വേഴാമ്പൽ. നമ്മുടെ സംസ്ഥാന പക്ഷികൂടിയാണ് മലമുഴക്കി വേഴാമ്പൽ.


കാടുമുഴക്കി

ദേഹം മുഴുവൻ എണ്ണയിട്ടുമിനുക്കിയതുപോലെ തിളങ്ങുന്ന കറുപ്പു നിറത്തോടുകൂടിയ പക്ഷി. വാലിനറ്റത്ത് ഇഴകളുള്ള ഓരോ കമ്പിത്തൂവലുകളു ണ്ടെന്നതാണ് ഏറ്റവും ശ്രദ്ധേയമായ പ്രത്യേകത. ചെറുപ്രാണികളാണ് പ്രധാന ഭക്ഷണം.


യൂറോപ്യൻ ബീ ഈറ്റർ

ബീ ഈറ്റർ കുടുംബത്തിൽപ്പെട്ടതാണ് ഈ പക്ഷി. വടക്കൻ യൂറോപ്പിലും ആഫ്രിക്കയിലും ഏഷ്യയിലുമെല്ലാം ഈ പക്ഷിയെ കണ്ടുവരുന്നു. മഞ്ഞുകാലത്ത് ഇക്കൂട്ടർ ഇന്ത്യയിലും ശ്രീലങ്കയിലും മറ്റും വന്നുപോകാറുണ്ട്. മേൽഭാഗം തവിട്ടുനിറവും മഞ്ഞനിറവും കൂടിയതാണ്. ചിറകുകൾക്ക് പച്ചനിറവും ചുണ്ടിന് കറുപ്പുനിറവുമാണ്.



മാടത്ത

നാട്ടുമൈന, കവളംകാളി അങ്ങനെ പല പേരുകളുണ്ട്. മുറ്റത്തും പറമ്പിലും കൃഷിയിടത്തിലു മൊക്കെ ഇവയെ കാണാം. ദേഹം തവിട്ടുനിറം ചിറകിൽ വെള്ളവര തലയും കഴുത്തും മാറിടവും കറുപ്പ്. കണ്ണിനു ചുറ്റും മഞ്ഞ നിറം കൊക്കുകളും കാലും മഞ്ഞതന്നെ. മരപ്പൊത്തു കളിലും കെട്ടിടങ്ങളുടെ ഭിത്തികളിലും കൂടു കെട്ടും.


നാട്ടുതത്ത

മോതിതത്തയെന്നും പേരുണ്ട്. ദേഹം മുഴുവൻ പച്ചനിറം. മുകൾകൊക്ക് ചുവപ്പ്. കീഴ്ക്കൊക്ക് കറുപ്പ്. കൊക്കിന്റെ ആകൃതി ഏകദേശം പരുന്തിന്റേതുപോലെയാണ്. ഏതു കായും പിളർക്കാൻ ഈ കൊക്കുകൊണ്ട് കഴിയും
)



Leave a Reply