First Bell (Std – 3)

KITE – VICTERS – STD – 3 (Malayalam – Class – 11)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. മൂന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.



1. കൂടുകൾ വീടുകൾ



2. പക്ഷികൾ നമ്മുടെ കൂട്ടുകാർ.
പക്ഷികളെക്കുറിച്ചുള്ള വ്യത്യസ്തമായ സങ്കൽപ്പങ്ങൾ കണ്ടെത്തി എഴുതുക



ഉപ്പൻ യാത്ര പോകുമ്പോൾ ഉപ്പനെ കണ്ടാൽ ഉദ്ദേശിച്ച കാര്യം നടക്കും.

മൈന
ഒരു മൈനയെ കണ്ടാൽ അടികിട്ടും.
രണ്ടു മൈനയെ കണ്ടാൽ സന്തോഷമുണ്ടാകും.


മഞ്ഞക്കിളി
മഞ്ഞക്കിളിയെ കണ്ടാൽ മധുരം ലഭിക്കും.

പുള്ള്പുള്ള് കരഞ്ഞാൽ കുട്ടികൾക്ക് അസുഖം വരും.


കാലൻകോഴി
കാലൻകോഴി കൂവിയാൽ മരണം ഉണ്ടാകും.

വെള്ളക്കൊറ്റി
വെള്ളക്കൊറ്റി പറന്നാൽ മഴ പെയ്യും.

കോഴി കോഴി വെയിലുകായാൻ കിടന്നാൽ വിരുന്നുകാർ വരും.


മരംകൊത്തി
മരംകൊത്തി ചിലച്ചു കൊണ്ടു പറന്നാൽ ആപത്തു വരും.


3. പക്ഷിച്ചൊല്ലുകൾ

1) അരിയെറിഞ്ഞാൽ ആയിരം കാക്ക


2) കുയിൽ പാടുന്നത് കണ്ട് കാക്ക ശബ്ദിച്ചാലോ


3) കുയിലിനു സൗന്ദര്യം സ്വരം.


4) ഒരു വെടിക്കു രണ്ടുപക്ഷി


5) കാക്ക കുളിച്ചാൽ കൊക്കാകുമോ


6) കാട്ടുകോഴി നാട്ടുകോഴിയുടെ മുട്ടയിടില്ല


7) തത്തമ്മേ പൂച്ചപൂച്ച


8) ചക്കിനു വച്ചത് കൊക്കിനു കൊണ്ടു


8) കുഞ്ഞിപ്പക്ഷിക്കു കുഞ്ഞിക്കൂട്


9) ഇണങ്ങിയ പക്ഷി കൂട്ടിൽ
ഇണങ്ങാത്ത പക്ഷി കാട്ടിൽ


10) കാക്കയും വീണു പനമ്പഴവും വീണു.



4. നമ്മുടെ പക്ഷികൾ

പക്ഷികളുടെ പേരുകളിലെ പ്രത്യേകതകൾ കണ്ടെത്തുക?



അങ്ങാടിക്കുരുവി അങ്ങാടിയിലും തെരുവിലും സാധാരണ കാണുന്നത്


ഓലേഞ്ഞാലിഓലത്തുമ്പത്ത് തൂങ്ങിക്കിടന്ന് ആടുന്നു.


മരംകൊത്തി മരത്തിൽ കൊത്തി ശബ്ദമുണ്ടാക്കുന്നു.


തൂക്കണാംകുരുവി ഓലത്തുമ്പിലും മറ്റും തൂങ്ങിക്കിടക്കുന്ന കൂടുണ്ടാക്കുന്നു.


കത്രികപ്പക്ഷി വാലറ്റം കത്രിക പോലെയുള്ള പക്ഷി.


മലമുഴക്കി വേഴാമ്പൽമുഴക്കമുള്ള ശബ്ദം.


കുളക്കോഴി കുളക്കരയിലാണ് കാണപ്പെടുന്നത്.

Leave a Reply