First Bell (Std – 2)

KITE – VICTERS – STD – 2 (Malayalam – Class – 25)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. രണ്ടാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.



I. ഉത്തരമെഴുതാം


1. ഇങ്ങനെ പോയാൽ ഈ പെരുവയറൻ രാജാവ് നാടുമുടിക്കും. ആളുകൾ ഇങ്ങനെ പറയാൻ കാരണമെന്ത്?


ഉത്തരം: പ്രജകളെക്കുറിച്ച് യാതൊരു ചിന്തയുമില്ലാതെ ,രാജാവ് എപ്പോഴും തീറ്റയോടു തീ റ്റതന്നെ. സമ്പത്തു മുഴുവൻ തിന്നു മുടിക്കും. അതു കൊണ്ടാണ് ആളുകൾ ഇങ്ങനെ പറഞ്ഞത്.


2. ഞാൻ പറയുന്നതുപോലെ ചെയ്താൽ രോഗം പടികടക്കും. എന്തൊക്കെ ചെയ്യാനാണ് വീരബാഹു രാജാവിനോട് പറഞ്ഞത്?


ഉത്തരം – രണ്ടു നേരം കുളിക്കണം.
പല്ല് നിത്യവും തേക്കണം.
നഖങ്ങൾ വളരുമ്പോൾ മുറിച്ചുകളയണം.


3. ഇതു കേട്ട രാജാവിന്
വീര ബാഹുവിനോട് നീരസം തോന്നി. എന്തുകൊണ്ട്?


ഉത്തരം: മണ്ണ് നന്നായി കിളയ്ക്കണം.
വിത്തെടുത്ത് വിതയ്ക്കണം.
ദേഹം വിയർക്കുവോളം വേല ചെയ്യണം. ഈ കാര്യങ്ങൾ വീര ബാഹു രാജാവിനോട് പറഞ്ഞപ്പോഴാണ് നീരസം തോന്നിയത്.



4. എന്താണ് പടയാളികൾ നാടുനീളെ വിളംബരം ചെയ്തത്?


ഉത്തരം – ദേഹമെല്ലാം ശുചിയാക്കണം.
വീടും ചുറ്റുപാടുമെല്ലാം വൃത്തിയായി സൂക്ഷിക്കണം.
ഈച്ച, കൊതുക് ഇവയെ ഓടിക്കണം.
പുഴ, കിണർ, കുളം ഇവയെല്ലാം വൃത്തിയായി സൂക്ഷിക്കണം’




II.
പാഠഭാഗം പലതവണ വായിക്കുക.



III. പേജ് 51,52 ലെ പ്രവർത്തനങ്ങൾ നോട്ടുബുക്കിൽ എഴുതുക.

Leave a Reply