First Bell (Std – 1)

KITE VICTERS STD – 1 (Malayalam– 1)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. ഒന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.


(1) കുട്ടികളേ, ഇന്നത്തെ ക്ലാസ്സിൽ നിങ്ങൾ പങ്കെടുത്തോ? ടീച്ചർ കാണിച്ച ചിത്രത്തിൽ എന്തൊക്കെ കാഴ്ചകളാണ്‌ നിങ്ങൾ കണ്ടത്? ഒരിക്കല്ക്കൂടി ചിത്രം നിരീക്ഷിച്ച് നിങ്ങൾ കണ്ട കാഴ്ചകൾ നോട്ടുബുക്കിൽ എഴുതാമോ?


(2) ഇന്നുനമ്മൾ പഠിച്ച പാട്ട് ഓർമ്മിക്കുന്നുണ്ടോ? ആപാട്ടൊന്നുപാടിയാലോ? ടീച്ചറിന്‌ അയച്ചുതരികയും ചെയ്യണേ…

വീട് നല്ല വീട്
ഞാൻ വരച്ച വീട്
എന്തുനല്ല വീട്
എന്റെ സ്വന്തം വീട്


(3) നമുക്ക് ഒരു വീട് വരച്ച് നിറം നൽകിയാലോ? ചിത്രത്തിനടിയിൽ വീട് എന്നെഴുതുവാൻ മറക്കല്ലേ…


(4) സ്വരാക്ഷരങ്ങൾ എഴുതിപ്പടിക്കാം

Leave a Reply