KITE VICTERS STD – 1 (Class– 4)
സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. ഒന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.
(1) ഇന്നു നമ്മൾ ആനയെക്കുറിച്ചുള്ള ഒരു പാട്ട് പഠിച്ചില്ലേ? നമുക്കതൊന്ന് പാടിയാലോ?

ആന നല്ല ആന
കറുകറുത്ത ആന
പാറ പോലെ വയറ്
വേരുപോലെ കൊമ്പ്
മുറം പോലെ കാത്
ചൂല് പോലെ വാല്
ആന മെല്ലെ വന്നു
ഞാൻ ഭയന്ന് ഓടി
(2) നമ്മൾ പാടിയ പാട്ടിൽ ആനയെക്കുറിച്ച് പറയുന്നുണ്ട്. എന്തൊക്കെയാണ് ആനയുടെ പ്രത്യേകതകൾ? പറയാമോ?
a. ആനയുടെ നിറം…………………………
b. ……………………………………………….
c. ……………………………………………….
d. ……………………………………………….
e. ……………………………………………….
f. ……………………………………………….
(3) നമുക്ക് ഒരു ആനയുടെ ചിത്ര വരച്ചാലോ? കൂട്ടുകാർക്ക് ആനയുടെ ചിത്രം വരയ്ക്കാൻ അറിയാമോ? ഇവിടെ ഒരു മാതൃക തന്നിട്ടുണ്ട് നോക്കി വരച്ചാലോ? നമ്മൾ പഠിച്ച പാട്ടിൽ പറയുന്നതുപോലെയാണോ വരച്ചിരിക്കുന്ന ആന? ചിത്രത്തിനടിയിൽ ആന എന്ന് പേരെഴുതിയാലോ?

(4) ഇന്നു പഠിച്ച ആനയുടെ പാട്ട് നമുക്ക് നമ്മുടെ നോട്ടുബുക്കിൽ എഴുതിയാലോ? അമ്മയുടെ സഹായം തേടണേ…
