സമൂഹത്തിൽ സമാധാനവും സന്തോഷവും നിറയ്ക്കുന്നതിന് ആഘോഷങ്ങൾ ഒരു വലിയ പങ്കുവഹിക്കുന്നു. ആഘോഷങ്ങളില്ലാത്ത നാടില്ല. ഭാരതത്തിൽ നാം കൊണ്ടാടുന്ന ആഘോഷങ്ങളെ നമുക്ക് ദേശീയ ഉത്സവങ്ങൾ, മതപരമായ ഉത്സവങ്ങൾ, കാലങ്ങൾക്കനുസരിച്ചുള്ള ഉത്സവങ്ങൾ എന്നിങ്ങനെ തരം തിരിക്കാം. സ്വാതന്ത്ര്യദിനം, റിപ്പബ്ലിക്ക് ദിനം എന്നിവ ദേശിയോത്സവങ്ങളാണ്. ഇവ ഭാരതം മുഴുവൻ കൊണ്ടാടുന്നു. ദീപാവലി, ഈദ്-ഉൽ-ഫിത്തർ, ക്രിസ്തുമസ്, ഹോളി എന്നീ മതപരമായ ആഘോഷങ്ങൾ ഇന്ത്യയിൽ മാത്രമല്ല ലോകം മുഴുവൻ കൊണ്ടാടുന്നു. ഓരോ പ്രദേശങ്ങളിലെ ജനങ്ങൾ കാലങ്ങൾക്കനുസരിച്ചുള്ള ഉത്സവങ്ങൾ കൊണ്ടാടുന്നു.
രണ്ടാംക്ലാസ്സിലെ കുട്ടികൾക്കായി ഉത്സവങ്ങളെ സംബന്ധിച്ചുള്ള ഏതാനും ചോദ്യങ്ങൾ തയ്യാറാക്കിയിരിക്കുന്നു. സൂചനകളിൽനിന്നും കുട്ടികൾ ഉത്സവങ്ങളെ തിരിച്ചറിയട്ടെ…
Results
#1. സ്വാതന്ത്ര്യദിനം നാം ആഘോഷിക്കുന്നത്
#2. കേരളീയരുടെ ദേശീയോത്സവവും വിളവെടുപ്പുത്സവവും ആയി അറിയപ്പെടുന്നത്
#3. ഗാന്ധിജയന്തി എന്ന് ?
#4. യേശുക്രിസ്തുവിന്റെ ജന്മദിനമായി ക്രിസ്ത്യാനികൾ ആഘോഷിക്കുന്നത്
#5. ഇന്ത്യ സ്വതന്ത്ര റിപ്പബ്ലിക്ക് ആയ ദിനം
#6. ദീപങ്ങളുടെ ഉത്സവം, തിന്മയ്ക്കെതിരെയുള്ള നന്മയുടെ വിജയത്തിന്റെ ഉത്സവം എന്നൊക്കെ അറിയപ്പെടുന്ന ഉത്സവമേത്?
#7. യേശുക്രിസ്തുവിന്റെ കുരിശുമരണത്തിനുശേഷം പുനരുത്ഥാനമായി ആഘോഷിക്കുന്ന ഉത്സവം ഏതാണ്?
#8. രാജ്യത്ത് വസന്തകാലത്തിന്റെ ആരംഭം കുറിക്കുന്ന ഇന്ത്യയിലെ “നിറങ്ങളുടെ ഉത്സവം” എന്നറിയപ്പെടുന്ന ഉത്സവമേത്?
#9. നവരാത്രിയുടെയും ദുർഗ പൂജയുടെയും അന്ത്യം കുറിക്കുന്ന ഉത്സവം
#10. ഹിന്ദു ദൈവമായ ശിവന്റെ സ്മരണയ്ക്കായി ഇത് ആഘോഷിക്കപ്പെടുന്നു. ജീവിതത്തിലെ അജ്ഞതയെയും അന്ധകാരത്തെയും മറികടക്കുന്നതിന്റെ പ്രതീകമാണിത്