First Bell (Std – 3)

KITE – VICTERS – STD – 3 (Malayalam – Class – 46)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. മൂന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.



കണ്ണാടിയമ്പുകൾ


പ്രവർത്തനം : 1

പദശേഖരം


പ്രാചീനം – പഴയത്


അധ്വാനികൾ – അധ്വാനിക്കുന്നവർ

സമാധാനപ്രിയർ – സമാധാനം ആഗ്രഹിക്കുന്നവർ


ദൂരദർശിനി – ദൂരത്തുള്ള വസ്തു സമീപത്തു കാണുന്നതിനുള്ള കണ്ണാടി


വിഷമപ്രശ്നം – പ്രയാസമുള്ള കാര്യം


ബുദ്ധിശാലി – ബുദ്ധിയുള്ളവൻ

രാജസന്നിധി – രാജാവിന്റെ സമീപം


അരമന – കൊട്ടാരം


അങ്ങാടിപ്പാട്ട് – നാട്ടുവർത്തമാനം


പ്രഭു – മേലധികാരമുള്ളയാൾ

പോരാട്ടം – യുദ്ധം


നിഷ്പ്രയാസം – പ്രയാസം കൂടാതെ



പ്രവർത്തനം : 2

ഉത്തരം കണ്ടെത്താം


1)
സെറാക്യൂസിലെ ജനങ്ങളുടെ ജീവിതം എങ്ങനെയുള്ളതായിരുന്നു?

അധ്വാനികളും സമാധാനപ്രിയരുമായിരുന്നു സെറാക്യൂസിലെ ജനങ്ങൾ. അവരിൽ ചിലർ കൃഷിക്കാരും ചിലർ മീൻപിടിത്തക്കാരുമായിരുന്നു.


2)
കപ്പൽപ്പട വരുന്ന വിവരം കൊട്ടാരത്തിൽ അറിയിച്ചത് ആരാണ്?

മീൻ പിടിക്കാൻ പോയ ചിലരാണ് കപ്പൽപ്പട വരുന്ന വിവരം അറിയിച്ചത്.


3)
റോമാക്കാരാണ് വരുന്നതെന്ന് സൈന്യാധിപൻ തിരിച്ചറിഞ്ഞത് എങ്ങനെ?

കപ്പലുകൾക്ക് മുകളിൽ പറക്കുന്ന കൊടികൾ കണ്ടാണ് വരുന്നത് റോമാക്കാരാണെന്ന് തിരിച്ചറിഞ്ഞത്.


4)
റോമാസൈന്യത്തെ നേരിടാൻ ഹെറോൺ രാജാവ് ആർക്കിമെഡസിനെ ആശ്രയിച്ചത് എന്തുകൊണ്ട്?

അതീവബുദ്ധിശാലിയായിരുന്നു ആർക്കിമെഡസ്. പല വിഷമപ്രശ്നങ്ങളിൽ നിന്നും രാജാവിനെ രക്ഷിച്ചത് ആർക്കിമെഡസ് ആയിരുന്നു.


5)
ശത്രുസൈന്യത്തെ നേരിടാനായി എന്തൊക്കെ സാധനങ്ങൾ ആയിരിക്കും ആർക്കിമെഡസ് ആവശ്യപ്പെട്ടത്?

കുറെ വലിയ കണ്ണാടികളും കുറെ മരക്കാലുകളുമാണ് ആർക്കിമെഡസ് ആവശ്യപ്പെട്ടത്.


6)
ആർക്കിമെഡസിന്റെ ആവശ്യം കേട്ട സൈന്യാധിപൻ പരിഹാസത്തോടെ ചിരിക്കാൻ കാരണമെന്ത്?

ആർക്കിമെഡസ് ആവശ്യപ്പെട്ട ആയുധങ്ങൾ കൊണ്ട് എങ്ങനെ റോമാക്കാരെ തോൽപ്പിക്കാൻ കഴിയും എന്നോർത്താണ് പരിഹാസത്തോടെ ചിരിച്ചത്.


7)
സെറാക്യൂസിനെ എളുപ്പത്തിൽ കീഴടക്കാമെന്ന് റോമാക്കാർ കരുതാൻ കാരണമെന്ത്?

സെറാക്യൂസിന്റെ സൈന്യം വളരെ ചെറുതാണ്. അതിനാൽ അവരെ എളുപ്പത്തിൽ തോൽപ്പിക്കാം എന്ന് റോമാക്കാർ ചിന്തിച്ചു.


8)
റോമാക്കാരുടെ കപ്പലുകൾക്ക് തീപിടിച്ചതെങ്ങനെ?

ഉള്ളിലേക്ക് വളഞ്ഞ കണ്ണാടിയിൽ സൂര്യരശ്മികൾ തട്ടിച്ചാൽ അത് ഒരു സ്ഥലത്ത് കേന്ദ്രീകരിക്കും. ആ സ്ഥലത്ത് ചൂട് വളരെ കൂടുകയും തീ പിടിക്കുകയും ചെയ്യും. ആർക്കിമെഡസ് സൂര്യരശ്മികൾ റോമാക്കാരുടെ കപ്പലുകളിൽ കേന്ദ്രീകരിച്ചു. അങ്ങനെയാണ് കപ്പലുകൾക്ക് തീപിടിച്ചത്.


പ്രവർത്തനം : 3


തലക്കെട്ട്

‘കണ്ണാടിയമ്പുകൾ ‘എന്ന തലക്കെട്ടിനു പകരം ഈ കഥയ്ക്ക് മറ്റൊരു തലക്കെട്ട് നൽകുക. ആ തലക്കെട്ട് നൽകാൻ എന്താണ് കാരണം?

Leave a Reply