First Bell (Std – 3)

KITE – VICTERS – STD – 3 (Malayalam – Class – 39)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. മൂന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.



പ്രവർത്തനം : 1

പദശേഖരം

മാർജാരം – പൂച്ച

മൂഷികൻ – എലി

തരസാ – പെട്ടെന്ന്

വനഭുവി – കാട്ടുപ്രദേശം

പരവശൻ – ക്ഷീണിതൻ

കരം – കൈ

അരി – ശത്രു

ഉരിയാടുക – പറയുക

കലഹം – വഴക്ക്

ദശ – അവസരം

കരവൂതും – കരയുകയും

പെരുതായ – വലുതായ

ഒരു കുറി – ഒരു തവണ

അന്യോന്യം – പരസ്പരം

നലം – വേഗം

ചെന്നഥ – ചെന്നശേഷം




പ്രവർത്തനം : 2


ഉത്തരം കണ്ടെത്താം



1) വലയിൽ ചാടിയ പൂച്ച അനുഭവിച്ച പ്രയാസങ്ങൾ എന്തെല്ലാം?

വലയിൽ ചാടിയ പൂച്ച കൈയും കാലും അനക്കാൻ വയ്യാതെ കിടന്നു. വിശപ്പുകൊണ്ട് വലഞ്ഞ അവൻ വളരെ ക്ഷീണിതനായിരുന്നു. വലയ്ക്കുള്ളിൽ കിടന്ന് അവൻ കരഞ്ഞു.



2) എലി ഉരിയാടാതെ മുഖം കാട്ടിയത് എന്തുകൊണ്ടായിരിക്കും?

എലിയുടെ ശത്രുവാണ് പൂച്ച. അവൻ എലിയെ ഓടിച്ചിട്ട് പിടിക്കും. അങ്ങനെയുള്ള പൂച്ച വലയിൽ പെട്ടിരിക്കുന്നതു കണ്ടിട്ടാണ് എലി ഒന്നും മിണ്ടാതിരുന്നത് .


3) “സരസതയോടു വിളിച്ചാനവനെ… “യഥാർത്ഥത്തിൽ പൂച്ച എലിയെ സരസമായി വിളിക്കുന്ന പതിവുണ്ടോ? എന്നിട്ടും അങ്ങനെ വിളിച്ചത് എന്തുകൊണ്ടാവാം?

വല കരണ്ടുമുറിച്ച് തന്നെ രക്ഷിക്കാൻ എലിക്കു മാത്രമേ കഴിയുവെന്ന് പൂച്ചയ്ക്കു മനസ്സിലായി. അതുകൊണ്ടാണ് സൂത്രശാലിയായ പൂച്ച എലിയെ ചങ്ങാത്തഭാവത്തിൽ വിളിക്കുന്നത്.


4) എലിയെ പ്രശംസിച്ചുകൊണ്ട് പൂച്ച പറയുന്ന വാക്കുകൾ ഏതെല്ലാം? എന്തിനാണങ്ങനെ പ്രശംസിക്കുന്നത്?

മൂഷികവീര, ഭവാൻ, അങ്ങ്, പുലിയേക്കാൾ വമ്പൻ എന്നിങ്ങനെയെല്ലാമാണ് പൂച്ച എലിയെ പ്രശംസിച്ച് വിളിക്കുന്നത്. ഈ വലയിൽ തന്നെ രക്ഷിക്കണമെങ്കിൽ നല്ല വാക്കുകൾ പറഞ്ഞ് എലിയെ വശത്താക്കണമെന്നു മനസ്സിലാക്കിയാണ് പൂച്ച എലിയെ പ്രശംസിക്കുന്നത്.


5) സഹായമാവശ്യ പ്പെട്ടപ്പോൾ എലി എന്താവും ചിന്തിച്ചിട്ടുണ്ടാവുക?

എന്നും ഞങ്ങളുടെ വർഗ്ഗത്തിന്റെ ശത്രുവാണിവൻ. ഇവനെ രക്ഷപ്പെടുത്തിയാൽ എന്നെപ്പിടിച്ചു തിന്നില്ല എന്ന് എന്താണ് ഉറപ്പ്. സൂത്രശാലിയായ ഇവനെ വിശ്വസിക്കാമോ? എന്തായാലും എന്നെപ്പോലെ ഒരു ജീവിയല്ലേ. ശത്രുവാണെങ്കിലും രക്ഷിച്ചേക്കാം എന്നൊക്കെയാവും എലി ചിന്തിച്ചിട്ടുണ്ടാവുക.


പ്രവർത്തനം : 3


ഈണം കണ്ടെത്താം


കവിതയ്ക്കു അനുയോജ്യമായ ഈണം കണ്ടെത്തുക?

Leave a Reply