First Bell (Std – 4)

KITE – VICTERS – STD – 4 (Malayalam – 16)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. നാലാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.



ഞാവൽക്കാട്


കഥാകൃത്തിനെ പരിചയപ്പെടാം



പിണ്ടാണി എൻ.ബി പിള്ള
1929 ഡിസംബർ 29-ാം തിയതി എറണാകുളം ജില്ലയിലെ ആലുവയിൽ ജനിച്ചു. അധ്യാപകനായിരുന്നു. കരമൊട്ടുകൾ, കാടുണരുന്നു ,ആനക്കാരൻ അപ്പുണ്ണി, കുട്ടനും കിട്ടനും തുടങ്ങിയവയാണ് കൃതികൾ ‘2011-ൽ അന്തരിച്ചു. ഞാവൽക്കാട് കാടുണരുന്നു എന്ന കൃതിയിൽ നിന്ന് എടുത്തതാണ്.



പദ പരിചയം



2. കണ്ടെത്താം എഴുതാം


a) ഞാവൽക്കാട് പക്ഷികൾക്ക് സ്വർഗ്ഗമായി അനുഭവപ്പെട്ടതെന്നു കൊണ്ട്?


ഞാവൽക്കാട് ഒരു കുന്നിൻ മുകളിലായിരുന്നു. അവിടേയ്ക്ക് മനുഷ്യരോ മറ്റു മൃഗങ്ങളോ വരാറില്ലായിരുന്നു.അതു കൊണ്ട് അവിടം പക്ഷികളുടെ വിഹാരകേന്ദ്രമായിരുന്നു. ഞാവൽപ്പഴം പഴുത്താൽ പക്ഷികൾക്ക് വേറൊരിടത്തേയ്ക്കും തീറ്റ തേടി അലയേണ്ടതായും വരില്ലായിരുന്നു. ഇതെല്ലാം കൊണ്ടാണ് ഞാവൽക്കാട് പക്ഷികൾക്ക് സ്വർഗ്ഗമായി തോന്നിയത്.


b) ഞാവൽക്കാടിനു തീ പിടിച്ചപ്പോൾ മുങ്ങകളിൽ ചെറുപ്പക്കാരായ ചിലർ രക്ഷപെടാൻ ശ്രമിച്ചു.ഈ തീരുമാനം ശരിയായിരുന്നോ? എന്തുകൊണ്ട്?


ചെറുപ്പക്കാരായ മൂങ്ങകളുടെ തീരുമാനം ഒട്ടും ശരിയായില്ല. കൂട്ടത്തിലുള്ളവർക്ക് ആ പത്തു വരുമ്പോൾ അവരെ ഉപേക്ഷിച്ച് സ്വന്തം കാര്യം മാത്രം നോക്കിപ്പോവുന്നത് ഒട്ടും നല്ല സ്വഭാവ മലയാ ചെറുപ്പക്കാരായ മൂങ്ങകൾ ആരോഗ്യമുള്ളവരാണ്. ആ പത്തു വരുമ്പോൾ വയസായവരെയും കുട്ടികളെയും രക്ഷിക്കാൻ സാധിക്കുന്നത് ആരോഗ്യമുള്ള ചെറുപ്പക്കാർക്കാണ്. സ്വന്തം കാര്യം സുരക്ഷിതമാക്കുന്നതിനോടൊപ്പം സമൂഹത്തിൻ്റെ സുരക്ഷയും ഓരോരുത്തരുടെയും കടമയാണ്.


c) ഞാവൽക്കാട്ടിലെ തീ പക്ഷികൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കി. തീ പടർന്നിരുന്നുവെങ്കിൽ മറ്റേതെല്ലാം ജീവികൾക്ക് പ്രയാസമുണ്ടായേനെ? എഴുതി നോക്കൂ…


d) പോസ്റ്റർ തയ്യാറാക്കാം

മൃഗങ്ങൾ വിളിച്ച യോഗത്തിനു ശേഷം കിടന്നു നേർക്കുള്ള അതിക്രമങ്ങൾക്കെതിരെ പോസ്റ്റർ പതിക്കാൻ തീരുമാനിച്ചു. പോസ്റ്റർ തയ്യാറാക്കാൻ നിങ്ങൾക്കവരെ സഹായിക്കാമോ?


e) കാട്ടുതീ ,കാട്ടു മനുഷ്യൻ ഇതു പോലെ കാടു ചേർന്നു വരുന്ന കൂടുതൽ പദങ്ങൾ കണ്ടെത്തിയെഴുതുക

Leave a Reply