First Bell (Std – 3)

KITE – VICTERS – STD – 3 (Malayalam – Class – 10)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. മൂന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.



മാനത്തിന്റെ മടിത്തട്ടിൽ

തുറന്നുവിട്ട തത്ത

എന്റെ പദശേഖരത്തിലേക്ക്



2) പറയാം എഴുതാം


a) കുട്ടിക്ക് തത്തയെക്കുറിച്ചുള്ള മോഹം എന്തായിരുന്നു?

തത്തക്കുഞ്ഞിനെ അക്ഷരങ്ങളൊക്കെ പഠിപ്പിച്ചു മനുഷ്യരെപ്പോലെ സംസാരിപ്പിക്കണമെന്നായിരുന്നു കുട്ടിയുടെ മോഹം.


b) കൂട്ടിൽക്കിടന്ന തത്തക്കുഞ്ഞ് ചിറകടിച്ച് ബഹളം വച്ചു. തത്തക്കുഞ്ഞിന്റെ വിഷമങ്ങൾ എന്തെല്ലാമായിരിക്കും?

എനിക്ക് അമ്മയെ കാണാതിരിക്കാൻ വയ്യ. അമ്മയുടെ അടുത്തായിരുന്നപ്പോൾ ഇഷ്ടപ്പെട്ട പഴങ്ങളൊക്കെ അമ്മ കൊണ്ടുതരുമായിരുന്നു. കൂട്ടിലായിരുന്നപ്പോൾ ആകാശത്ത് സൂര്യനുദിക്കുന്നതും നക്ഷത്രങ്ങൾ വിരിയുന്നതും മേഘങ്ങൾ ഒഴുകി നടക്കുന്നതുമെല്ലാം നോക്കിയിരിക്കാൻ എന്തുരസമായിരുന്നു. ഈ കമ്പിയഴികൾക്കുള്ളിൽ
കിടക്കുമ്പോൾ എനിക്ക് ശ്വാസം മുട്ടുന്നു. അഴികൾക്കിടയിൽപ്പെട്ടു എന്റെ ചിറകുകൾ മുറിഞ്ഞു. എന്നെക്കൊണ്ട് സംസാരിപ്പിക്കാൻവേണ്ടി തന്ന പനയോലക്കീറുകൾ തിന്ന് നാവ് മുറിഞ്ഞിരിക്കുന്നു. അമ്മ അടുത്തുണ്ടായിരുന്നെങ്കിൽ എന്റെ സങ്കടമൊക്കെ പറയാമായിരുന്നു.



c) ഒരു ദിവസം സ്കൂളിൽ നിന്ന് വന്നപ്പോൾ തത്തക്കുഞ്ഞിനെ കൂട്ടിൽ കണ്ടില്ല. അപ്പോൾ കുട്ടി അമ്മയോട് എന്തെല്ലാം ചോദിച്ചിരിക്കും?

അമ്മേ എന്റെ തത്തയെ കണ്ടില്ലല്ലോ? അത് എവിടെപ്പോയി?
കൂടിന്റെ വാതിൽ തുറന്നു കിടക്കുന്നല്ലോ? അമ്മ അതിനെ തുറന്നുവിട്ടതാണോ?
തത്തയെ പൂച്ചയെങ്ങാനും പിടിച്ചതാണോ?
എന്നെ പറ്റിക്കാൻ അമ്മ എവിടെയെങ്കിലും ഒളിപ്പിച്ചുവച്ചിരിക്കുകയാണോ?

d) തത്തക്കുഞ്ഞ് എങ്ങനെയാവും കൂട്ടിൽ നിന്ന് രക്ഷപ്പെട്ടുത്?

ഒരമ്മയ്ക്കും കുഞ്ഞിനെ പിരിഞ്ഞിരിക്കാനാവില്ല.അതുപോലെ കുഞ്ഞിന് അമ്മയെയും. തത്തക്കുഞ്ഞിന്റെ അമ്മയും അച്ഛനും തീറ്റയുമായി കുഞ്ഞിന്റെ കൂടിനു ചുറ്റും വട്ടമിട്ടു കരയുന്നതും കുഞ്ഞ് ചിറകടിച്ചു കൂട്ടിനുള്ളിൽ കിടന്ന് കരയുന്നതും കുട്ടിയുടെ അമ്മയുടെ മനസ്സിനെ വേദനിപ്പിച്ചിരിക്കാം. ഒരമ്മയ്ക്കു മാത്രമേ കുഞ്ഞിനെ പിരിഞ്ഞ അമ്മയുടെ വേദന മനസ്സിലാക്കാൻ കഴിയൂ. അതുകൊണ്ട് അമ്മ തന്നെയാവാം കൂടുതുറന്ന് തത്തക്കുഞ്ഞിനെ പറത്തി വിട്ടത്.


3) സംഭാഷണം



4) താഴെക്കൊടുത്ത സൂചനകളിൽ നിന്ന് കഥ വികസിപ്പിക്കൂ.

Leave a Reply