First Bell (Std – 1)

KITE VICTERS STD – 1 (Class– 3)



സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. ഒന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.



(1) കൂട്ടുകാരേ, ഇന്നത്തെ ക്ലാസ്സിൽ എല്ലാവരും പങ്കെടുത്തോ? ക്ലാസ്സ് ഇഷ്ടമായോ?
നമ്മൾ ഇന്നൊരു പുതിയ പാട്ടു പഠിച്ചു. ഓർമ്മിക്കുന്നുണ്ടോ? ആ പാട്ട് ഒന്നുപാടിനോക്കിയാലോ? ടീച്ചർ കാണിച്ചതുപോലെ ഈണത്തിൽ, ആംഗ്യങ്ങളോടെ പാടണേ. പാട്ടുവായിച്ചുതരാൻ അമ്മയുടെ സഹായം തേടണം കേട്ടോ…


കൂടുകൂട്ടി താമസിച്ചീടും കൂട്ടരുടെ
കൂടതൊന്നു നോക്കി വരാമോ?
മാടപ്രാവ് തത്ത മൈനയും കൂട്ടും
കൂടതൊന്നു നോക്കി വരാമോ?
കാക്കയുടെ കൂട് നോക്കാമോ
തൂക്കണാം കുരുവിയുടെ കൂട് നോക്കാമോ?
എട്ടുകാലിക്കൂട് നോക്കാമോ?
മുട്ടയിടും പക്ഷിയുടെ കൂട് നോക്കാമോ?
കട്ടുറുമ്പിൻ കൂട് നോക്കാമോ?
പിന്നെ നെയ്യുറുമ്പിൻ കൂട് നോക്കാമോ?
എത്രതരം കൂട് കണ്ടീടാം
അയ്യയ്യാ എന്തുരസം കൂട് കണ്ടീടാൻ



(2) നിങ്ങൾക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു പക്ഷിയുടെ ചിത്രം വരച്ചാലോ? ചിത്രം വരയ്ക്കാൻ സഹായിക്കണോ? കുറച്ചു പക്ഷികളുടെ ചിത്രങ്ങൾ താഴെ തന്നിട്ടുണ്ട്. അതുനോക്കി വരച്ചാലോ? ചിത്രം വരച്ചുകഴിഞ്ഞ് ആ പക്ഷിയെക്കുറിച്ച് പറയണേ…

ഉദാഹരണം:

തത്ത
നല്ല ഭംഗി
പച്ചനിറം
ചുവന്ന ചുണ്ട്
സംസാരിക്കും
പറക്ക



(3) നമ്മുടെ ചുറ്റും കാണപ്പെടുന്ന ജീവികളെ പറക്കുന്ന ജീവികൾ
പറക്കാത്ത ജീവികൾ എന്നിങ്ങനെ തരം തിരിച്ചാലോ?

Leave a Reply