First Bell (Std – 4)

KITE – VICTERS – STD – 4 (Malayalam Class – 1)


സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. നാലാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.



(1) കുറച്ചു വായ്ത്താരികൾ താഴെ തന്നിരിക്കുന്നു. ഓരോന്നും അനുയോജ്യമായ ഈണത്തിൽ പാടണം. ഈണം മാറ്റി പാടി നോക്കിയാലോ? പുതിയ വായ്ത്താരികൾ കണ്ടെത്താനും നോക്കണം. നിങ്ങൾക്ക് തന്നെ പുതിയൊരു വായ്ത്താരി നിർമ്മിക്കാൻ പറ്റുമോ? ഒന്നു ശ്രമിച്ചു നോക്കിയാലോ? ഈണത്തിൽ പാടുന്ന വായ്ത്താരി മാതാപിതാക്കളെക്കൊണ്ട് റെക്കോർഡ് ചെയ്യിക്കണേ, ടീച്ചർക്ക് കേൾക്കാനാണ്‌…



(2) താരയും ജഗുവും കണ്ട കാഴ്ചകളുടെ ചിത്രം വരച്ചോ ഇല്ലെങ്കിൽ ഇപ്പോൾ വരച്ചാലോ?



(3) പദസൂര്യൻ പൂർത്തീകരിക്കാം. പദസൂര്യൻ നിങ്ങളുടെ നോട്ട് ബുക്കിൽ വരച്ചതിനുശേഷം പൂർത്തീകരിക്കുക.



(4) നിങ്ങളെല്ലാവരും എവിടെയെങ്കിലുമൊക്കെ യാത്ര പോയിട്ടുണ്ടാകുമല്ലോ. നിങ്ങൾ നടത്തിയ ഒരു യാത്രയിൽ കണ്ട കാഴ്ചകളൊന്ന് എഴുതി നോക്കാം. എഴുതിയ കാര്യങ്ങൾ അയച്ചുതരണേ.

Leave a Reply