First Bell (Std – 1)

KITE VICTERS STD – 1 (Welcome class)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. ഒന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.



(1) കൂട്ടുകാരേ,  നമ്മൾ മിട്ടു പൂച്ചയുടേയും തങ്കു പൂച്ചയുടേയും കഥ കേട്ടില്ലേ? എങ്കിൽ നമുക്ക് അവരുടെ ചിത്രം വരച്ച് അനുയോജ്യമായ നിറം നൽകിയാലോ?



(2) ഇന്ന് നമ്മൾ പഠിച്ച പാട്ട് ഓർമ്മിക്കുന്നുണ്ടോ ? ഒന്നു പാടി നോക്കിയാലോ? അപ്പായും അമ്മയും നിങ്ങളെ സഹായിക്കും ട്ടോ…

കൊച്ചു പൂച്ച കുഞ്ഞിനൊരു കൊച്ചമളി പറ്റി
കാച്ചിവച്ച ചൂടുപാല്‌ ഓടിച്ചെന്ന് നക്കി
കുഞ്ഞുനാവ് പൊള്ളിയപ്പോൾ പൂച്ചക്കുഞ്ഞു കേണു
മ്യാവൂ… മ്യാവൂ…

കൊച്ചു പൂച്ച കുഞ്ഞിനൊരു വീണ്ടും അമളി പറ്റി
കൊഞ്ചിനിന്ന ചുണ്ടെലിയെ ഉന്നംവച്ചു ചാടി
ചുണ്ടനെലി മാറിയപ്പോൾ പൂച്ചക്കുഞ്ഞു വീണു
കൊച്ചുകാലിൻ വേദനയിൽ പൂച്ചക്കുഞ്ഞു കേണു
മ്യാവൂ… മ്യാവൂ…

Leave a Reply