First Bell (Std – 4)

KITE – VICTERS – STD – 4 (Malayalam – Class – 7)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. നാലാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.


സ്നേഹം താൻ ശക്തി



നിത്യചൈതന്യയതി


1924 നവംബർ 12നു പത്തനംതിട്ട ജില്ലയിലെ മുറിഞ്ഞകല്ലിൽ ജനിച്ചു.ജയചന്ദ്രപണിക്കർ എന്നായിരുന്നു ആദ്യ കാലത്തെ പേര്. സന്യാസം സ്വീകരിച്ച ശേഷമാണ് നിത്യചൈതന്യയതി എന്നറിയപ്പെട്ടത്. അധ്യാപകനായിരുന്ന ഇദ്ദേഹം പരിവർത്തനോന്മുഖ വിദ്യാഭ്യാസം, സത്യത്തിന്റെ മുഖങ്ങൾ, ഭാരതീയ മന:ശാസ്ത്രം ജീവിതത്തിൽ തുടങ്ങിയ നിരവധി കൃതികൾ രചിച്ചു.കേരള സാഹിത്യ അക്കാദമിയുടെ അവാഡ് ലഭിച്ചിട്ടുണ്ട്. 1999 മെയ് 14ന് ഇദ്ദേഹം അന്തരിച്ചു.



അർത്ഥം കണ്ടെത്താം



വിപരീത പദങ്ങൾ



പിരിച്ചെഴുതാം



സ്നേഹ വചനങ്ങൾ


നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുകയേശുക്രിസ്തു


സ്നേഹമാണഖിലസാരമൂഴിയിൽ
സ്നേഹ സാരമിഹ സത്യമേകമാം
കുമാരനാശാൻ


ഒരൊറ്റ മതമുണ്ടുലകിന്നുയിരാം
പ്രേമമതൊന്നല്ലോ
പരക്കെ നമ്മെ പാലമൃതൂട്ടും
പാർവണ ശശിബിംബം
ഉള്ളൂർ


സ്നേഹിക്കുകയുണ്ണീ നീ
നിന്നെ ദ്രോഹിക്കുന്ന ജനത്തെയും
സ്നേഹമില്ലാത്ത ജീവിതമെന്നത് മരണത്തിന് തുല്യമാണ്
ഗാന്ധിജി


വിശുദ്ധി എന്നത് സ്നേഹത്തിന്റെ നിഴലിൽ നിന്നു വരുന്നതത്രേ – ടാഗോർ


സ്നേഹമില്ലാത്ത ജീവിതം ഇലകളും പഴങ്ങളും ഇല്ലാത്ത മരം പോലെയാണ്ഖലീൽ ജിബ്രാൻ


സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ
സ്നേഹിച്ചിടാത്തൊരു തത്ത്വശാസ്ത്രത്തെയും
വയലാർ രാമവർമ്മ



കണ്ടെത്താം എഴുതാം


a) കുട്ടൻ ക്ഷുഭിതനായ തെന്തുകൊണ്ട്?

മൈനയെ പിടിക്കാൻ തൊട്ടടുത്തെത്തിയപ്പോൾ മനുഷ്യൻ ചിരിക്കുന്ന സ്വരത്തിൽ ഒച്ചയുണ്ടാക്കിക്കൊണ്ട് അത് പറന്നു പോയി മാവിൻ കൊമ്പിലിരുന്നു.ഇത് കണ്ടിട്ടാണ് കുട്ടൻ ക്ഷുഭിതനായത്.


b) ലൈലയ്ക്കും കുട്ടനും അമ്മ പകർന്നു കൊടുത്ത പാഠം എന്തായിരുന്നു?

ഒരു പീഢ(ബുദ്ധിമുട്ട് ) ഒരു ചെറിയ ഉറുമ്പിനു പോലും നമ്മൾ മൂലം ഉണ്ടാവരുതെന്നാണ് കുട്ടനും ലൈലയ്ക്കും അമ്മ പകർന്നു കൊടുത്ത പാഠം.


c) മൈനയുടെ പാട്ടുകേട്ട് മരത്തിനുണ്ടായ മാറ്റമെന്ത്?

മധുരമായി പാടിക്കൊണ്ട് മൈന മാവിൻ കൊമ്പിലിരുന്നപ്പോൾ അതിൽ ഉണങ്ങിയും മുരടിച്ചും നിന്നിരുന്ന ഇലകളെല്ലാം പൊഴിഞ്ഞു താഴെ വീണു.അതിനു പകരം പട്ടുപോലെ മൃദുലമായ തളിരിലകൾ കൊമ്പുകളിലാകെ വന്നു നിറഞ്ഞു
.


d) ”ചേട്ടാ ഇത് വെറും മൈനയല്ല” എന്തുകൊണ്ടായിരിക്കും ലൈല ഇങ്ങനെ പറഞ്ഞത്?

മൈനയുടെ മനുഷ്യ ശബ്ദത്തി ലുള്ള പാട്ടും ആ പാട്ടുമൂലം ഉണങ്ങിയ മരത്തിനുണ്ടായ മാറ്റവും ശ്രദ്ധിച്ചതുകൊണ്ടാണ് ലൈല ഇത് വെറും മൈനയല്ല എന്നു പറഞ്ഞത്.


e) മൈനയുടെ പാട്ട് കുട്ടികൾ ഏറ്റു പാടിയപ്പോൾ ചുറ്റുപാടിനുണ്ടായ മാറ്റങ്ങൾഎന്തെല്ലാമാണ്?

മൈനയുടെ പാട്ട് കുട്ടികൾ ഏറ്റു പാടിയപ്പോൾ എല്ലായിടത്തും നല്ല ശോഭയും ,മണവും തേനും നിറഞ്ഞ പൂക്കളുള്ളെ ചെടികൾ പ്രത്യക്ഷപ്പെട്ടു.അങ്ങനെ ആ പ്രദേശം അതീവ സുന്ദരമാവുകയും ചെയ്തു.


1) മൈന മനുഷ്യ ശബ്ദത്തിൽ പാടിയ പാട്ടേത്?

2) മാറ്റിയെഴുതാം (പാഠപുസ്തകം Page 16)

Leave a Reply