KITE – VICTERS – STD – 4 (Malayalam – 43)
സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. നാലാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.
പാഠം – 6 മേളിതം
a) പ്രവേശകം – കവി പരിചയം
ടി.ഉബൈദ്
കേരളത്തിലെ ശ്രദ്ധേയനായ മാപ്പിളപ്പാട്ട് കവിയാണ് ടി.ഉബൈദ്. കാസർകോഡ് ജനിച്ച അദ്ദേഹം അധ്യാപകനായും, സാമൂഹ്യ പരിഷ്കർത്താവായും, സാഹിത്യകാരനായും, പ്രാസംഗികനായും അറിയപ്പെടുന്നു. അദ്ദേഹത്തിൻ്റെ വിടവാങ്ങൽ എന്ന കൃതിയിൽ നിന്നെടുത്ത ഏതാനും വരികളാണ് ഇവിടെ പ്രവേശകമായി ഉപയോഗിച്ചിരിക്കുന്നത്.
b) മലയാള നാടിനെ മനോഹരമാക്കുന്ന എന്തെല്ലാം കാര്യങ്ങളാണ് കവിതയിൽ പറഞ്ഞിരിക്കുന്നത്?
– വ്യത്യസ്ത സംസ്കാരങ്ങൾ ഇടകലർന്ന നാട്
– തുഞ്ചത്ത് എഴുത്തച്ഛനും കുഞ്ചൻ നമ്പ്യാരും ജനിച്ച നാട്
– തെങ്ങോലകൾ കൊണ്ട് പന്തലിട്ടുന്ന നാട്
– തുഞ്ചൻ്റെ പൈങ്കിളി പാടുന്ന നാട്
– തുള്ളൽ കലയുടെ നാട്
– നെഞ്ചു കുളിർപ്പിക്കും ഇളനീരിൻ്റെ നാട്
c) കവി പരിചയം – വള്ളത്തോൾ നാരായണമേനോൻ
ആധുനിക കവിത്രയങ്ങളിൽ ഉൾപ്പെട്ട വള്ളത്തോൾ 1878-ൽ പൊന്നാനിയിൽ ജനിച്ചു.കഥകളി പോലെയുള്ള കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കുവാനായി ചെറുതുരുത്തിയിൽ കേരള കലാമണ്ഡലം സ്ഥാപിച്ചു.സാഹിത്യ മഞ്ജരി, ബന്ധനസ്ഥനായ അനിരുദ്ധൻ, മഗ്ദലനാ മറിയം, കൊച്ചു സീത, ശിഷ്യനും മകനും, ബധിര വിലാപം, അച്ഛനും മകളും, ചിത്രയോഗം ( മഹാകാവും) എന്നിവയാണ് പ്രധാന കൃതികൾ.1955 ൽ അന്തരിച്ചു.
പകരം പദങ്ങൾ
കണ്ടെത്താം
1. മേഘങ്ങളാൽ ഉടുപ്പിട്ടിരിക്കുന്നത് ആരെല്ലാമാണ്?
ഉ .മലകൾ, കുന്നുകൾ, മേടുകൾ
2 . ആറുകൾ ഒഴുകുന്നത് എങ്ങനെയെന്നാണ് കവി പറഞ്ഞിരിക്കുന്നത്?
ഉ .തെളിഞ്ഞ ഓളങ്ങളുമായി മൂളിപ്പാട്ടും പാടിയാണ് ആറുകൾ ഒഴുകുന്നത്.
3. തോപ്പിലെ ഏതെല്ലാം വൃക്ഷങ്ങളെക്കുറിച്ചാണ് കവിതയിൽ പറഞ്ഞിരിക്കുന്നത്?
ഉ: പ്ലാവ് ,പുളി, മാവ്’,
വാഴ
4. മലയാളനാട് എങ്ങനെയാണ് ശോഭിക്കുന്നത്?
ഉ: ഭാരത ദേശത്തിൻ്റെ കാലിലെ മണിത്തങ്കച്ചിലങ്കയായ്
5. പൊയ്കയിൽ എന്തെല്ലാമാണ് ഉള്ളത്?
ഉ: ആമ്പലും ,താമരയും, നെയ്യാമ്പലും