First Bell (Std – 3)

KITE – VICTERS – STD – 3 (Malayalam – Class – 48)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. മൂന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.



പ്രവർത്തനം : 1


പാഠഭാഗം വായിച്ച് പുതിയപദങ്ങൾ കണ്ടെത്തുക?


ബഹുസന്തോഷം – വളരെ സന്തോഷം

വർണ്ണം – നിറം

ശലഭം – പൂമ്പാറ്റ

പതിയെ – സാവധാനം



പ്രവർത്തനം : 2


പകരം പദങ്ങൾ


പൂന്തോട്ടം :- മലർവാടി, ആരാമം, ഉദ്യാനം

വണ്ട് :- ഭ്രമരം, മധുകരം, മധുപൻ

കാറ്റ് :- അനിലൻ, മാരുതൻ, പവനൻ



പ്രവർത്തനം : 3

പൂന്തോട്ടത്തിലെ കാഴ്ചകൾ എന്തെല്ലാം?


പ്രവർത്തനം : 4

കണ്ടെത്താം എഴുതാം

1).തോട്ടമുടമയുടെ മനസ്സലിയിച്ച കാഴ്ചകൾ എന്തെല്ലാം?


തോട്ടത്തിന്റെ മൂലയിൽനിന്ന മഞ്ഞുമൂടിക്കിടന്ന മരത്തിൽ കയറാൻ ശ്രമിക്കുകയാണ് ഒരു കൊച്ചുകുട്ടി. മരം അതിന്റെ ചില്ലകൾ താഴ്ത്തിക്കൊടുക്കുന്നുണ്ടെങ്കിലും കുട്ടിക്ക് അതിൽ കയറാൻ കഴിയുന്നില്ല. ഇത് കണ്ടപ്പോഴാണ് തോട്ടമുടമയുടെ മനസ്സലിഞ്ഞത്.


2). ”തടിയൻ വീട്ടിനുള്ളിൽ മൂടിപുതച്ച് ഉറക്കം തന്നെ. വേറെയൊന്നും ചെയ്യാനില്ല”എന്താവും കാരണം?


തടിയന്റെ തോട്ടത്തിൽ മാത്രം മഞ്ഞുകാലമാണ്. തണുപ്പുകാരണം പുറത്തിറങ്ങാൻ പറ്റാതെയായി. അതുകൊണ്ടാണ് തടിയൻ വീടിനുള്ളിൽ മൂടിപ്പുതച്ച് ഉറങ്ങിയത്.


3).വീണ്ടും വസന്തകാലം വന്നപ്പോൾ പൂന്തോട്ടത്തിൽ എന്തെല്ലാം മാറ്റങ്ങളാണ് വന്നത്?


പല നിറത്തിലുള്ള പൂക്കളാൽ പൂന്തോട്ടം നിറഞ്ഞു. എങ്ങും പൂമണം പരന്നു. സുഖമുള്ള കാറ്റ് വീശി. പൂമ്പാറ്റകൾ നിറഞ്ഞു. പക്ഷികൾ എങ്ങും പറന്നു നടന്നു.


4).അയാളുടെ ഉദ്യാനത്തിൽ മാത്രം മാറ്റങ്ങൾ വന്നില്ല.കാരണമെന്തായിരിക്കും?


തോട്ടമുടമ തന്റെ പൂന്തോട്ടത്തിൽ അതിക്രമിച്ചുകടന്ന കുട്ടികളെ ഭയപ്പെടുത്തി ഓടിച്ചുവിട്ടു. തോട്ടത്തിനു ചുറ്റും വലിയ മതിലും കെട്ടി. അതോടെ കുട്ടികൾ വരാതായി. അങ്ങനെ വസന്തവും ആ പൂന്തോട്ടത്തെ മറന്നു.


പ്രവർത്തനം : 5

വായിക്കാം കണ്ടെത്താം

മനോഹരമായ ഒരു പൂന്തോട്ടത്തിന്റെ വിവരണം കഥയിലുണ്ടല്ലോ.കണ്ടെത്തുക?


പ്രവർത്തനം : 6

വരയ്ക്കാം നിറം കൊടുക്കാം.

മനോഹരമായ ഒരു പൂന്തോട്ടത്തിന്റെ ചിത്രം വരയ്ക്കൂ.
നിറം നൽകൂ…
നിങ്ങൾ വരച്ച പൂന്തോട്ടത്തിനെക്കുറിച്ച് ഒരു വിവരണം തയാറാക്കൂ.



പ്രവർത്തനം : 7

അഭിനയിക്കാം

കോപം കൊണ്ട് അയാളുടെ കണ്ണുകൾ ചുവന്നു.കൊമ്പൻമീശ വിറച്ചു.”ആരാണ് നിങ്ങൾ ?നിങ്ങൾക്കെന്താണിവിട്ട് കാര്യം?”പരുക്കൻ ശബ്ദത്തിൽ അയാൾ അലറി.പേടിച്ചുപോയ കുട്ടികൾ പറപറന്നു.
ഈ ഭാഗമഭിനയിക്കാമോ?

Leave a Reply