First Bell (Std – 3)

KITE – VICTERS – STD – 3 (Malayalam – Class – 44)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. മൂന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.



പ്രവർത്തനം : 1

പദപരിചയം


ഗഗനം – ആകാശം

രഥം – തേര്

തരണം ചെയ്യുക – മറികടക്കുക

അതിര് – അതിർത്തി




പ്രവർത്തനം : 2

പകരം പദങ്ങൾ



ആകാശം – ഗഗനം, വാനം, വ്യോമം

പക്ഷി – ഖഗം, വിഹഗം

മനസ്സ് – മനം, ഉള്ളം, ചിത്തം




പ്രവർത്തനം : 3

ഉത്തരം കണ്ടെത്തുക



a) ആകാശത്തിന്റെ സവിശേഷതകൾ എന്തെല്ലാം?

അതിരുകളില്ലാതെ പരന്നുകിടക്കുന്നതാണ് ആകാശത്തിന്റെ സവിശേഷത.


b) എന്താവാം ചിന്താശൂന്യമായ മോഹം?

ചിറകുകൾ ഇല്ലാതെ ആകാശത്ത് പക്ഷിയെ പോലെ പറക്കാൻ മോഹിച്ചതാണ് ചിന്താശൂന്യമായ മോഹം.


c) “നീലാകാശത്തിൽ പക്ഷികണക്കേ പായാൻ മോഹം”
മോഹം എങ്ങനെ സാധിക്കുമെന്നാണ് കുട്ടി സങ്കൽപ്പിക്കുന്നത്?

മനസ്സുകൊണ്ട് എവിടെ വേണമെങ്കിലും പറക്കാം. അങ്ങനെ മോഹം സാധിക്കുമെന്നാണ് കുട്ടിസങ്കൽപ്പിക്കുന്നത്.


d) എന്താണ് മനസ്സിനുള്ള ശക്തി?

ചിറകില്ലാതെ, രഥമില്ലാതെ പറക്കാൻ കഴിയും അതാണ് മനസ്സിന്റെ ശക്തി.


പ്രവർത്തനം : 4

നീലാകാശം എന്ന കവിതയ്ക്ക് അനുയോജ്യമായ ഈണം കണ്ടെത്തുക?



പ്രവർത്തനം : 5

കവിതയ്ക്ക് പുതിയ തലക്കെട്ട് നൽകുക?


പ്രവർത്തനം : 6

കവിതാഭാഗത്തെ ചിത്രത്തെ അടിസ്ഥാനമാക്കി ഒരു കഥ എഴുതുക?



Leave a Reply