KITE – VICTERS – STD – 3 (E.V.S – Class – 18)
സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. മൂന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.
Unit-3 (പാഠം -3)
Water- the elixir of life
(ജലം ജീവാമൃതം)
1. What are the changes that happen around us after it rains?
മഴ പെയ്തതിനുശേഷം നമുക്ക് ചുറ്റും സംഭവിക്കുന്ന മാറ്റങ്ങൾ എന്തൊക്കെയാണ്?
We feel cold.
തണുപ്പ് അനുഭവപ്പെടുന്നു.
Plants and trees sprout.
സസ്യങ്ങളും മരങ്ങളും തളിർക്കുന്നു.
Cultivation begins.
കൃഷി ആരംഭിക്കുന്നു.
Floods may occur sometimes.
വെള്ളപ്പൊക്കം
2. What are the uses of water?
ജലത്തിന്റെ ഉപയോഗങ്ങൾ എന്തൊക്കെയാണ്?
For drinking.
കുടിക്കാൻ
For cooking food.
ഭക്ഷണം പാചകം ചെയ്യുന്നതിന്.
For bathing.
കുളിക്കുന്നതിന്.
For washing clothes.
വസ്ത്രങ്ങൾ കഴുകുന്നതിനായി.
For animals and birds to drink.
മൃഗങ്ങൾക്കും പക്ഷികൾക്കും ദാഹം അകറ്റാൻ
3. What will happen if there is no water?
ഭൂമിയിൽ ജലം ഇല്ലാതായാൽ എന്തൊക്കെ സംഭവിക്കും?
Humans and animals suffer from thirst.
മനുഷ്യർക്കും മൃഗങ്ങൾക്കും ദാഹമകറ്റാൻ കഴിയില്ല.
We cannot cook food.
ഭക്ഷണം പാകം ചെയ്യാൻ കഴിയില്ല.
We cannot bathe or wash our clothes.
കുളിക്കാനോ വസ്ത്രങ്ങൾ കഴുകാനോ കഴിയില്ല.
Food will be scarce.
ഭക്ഷണം വിരളമായിരിക്കും.
4. What are the situations where in water is wasted?
വെള്ളം പാഴാകുന്ന സാഹചര്യങ്ങൾ എന്തൊക്കെയാണ്?
Leaving the taps open unnecessarily
ടാപ്പുകൾ അനാവശ്യമായി തുറക്കുന്നത് മൂലം
Overflowing of tanks.
ടാങ്കുകൾ കവിഞ്ഞൊഴുകുന്നതുവഴി
Losing water when public water pipes breaks.
പൊതുജല പൈപ്പുകൾ തകരുമ്പോൾ വെള്ളം നഷ്ടപ്പെടുന്നു.
5. What activities are possible to spread the message “water conservation”?
ജലസംരക്ഷണം” എന്ന സന്ദേശം പ്രചരിപ്പിക്കാൻ ഏന്തൊക്കെ രീതികൾ സാധ്യമാണ്?
Placards
പ്ലക്കാർഡുകൾ
Posters
പോസ്റ്ററുകൾ
Cartoons
കാർട്ടൂണുകൾ
Bulletin boards
ബുള്ളറ്റിൻബോർഡുകൾ
Awareness rally
ബോധവൽക്കരണ റാലി
Newspaper columns
ന്യൂസ്‌പേപ്പർ
6. How does well become polluted?
കിണറിലെ ജലം മലിനമാകുന്നത് ഏതൊക്കെ രീതിയിലാണ്?
Leaves and fruits from nearby trees in to the well.
അടുത്തുള്ള മരങ്ങളിൽ നിന്ന് ഇലകളും പഴങ്ങളും കിണറ്റിലേക്ക് വീഴുന്നത് വഴി.
Things that birds carry in their beaks can fall in to the well.
പക്ഷികൾ കൊത്തികൊണ്ട് പോകുന്ന ഭക്ഷണസാധനങ്ങൾ കിണറ്റിലേക്ക് വീഴാം.
Dirty water may flow in to the well.
മലിന ജലം കിണറ്റിലേക്ക് ഒഴുകി എത്തുന്നതുവഴി.
Soil may be washed in to the well.
കിണറ്റിലേക്ക് മണ്ണ് ഒഴുകി വരുന്നത് കാരണം
7. What things should we do to keep well water clean?
കിണർ ജലം മലിനമാകാതെയിരിക്കാൻ നാം എന്തു ചെയ്യണം?
Don’t allow polluted water to collect near the well.
കിണറിനടുത്ത് മലിന ജലം കെട്ടിനിൽക്കാൻ അനുവദിക്കരുത്.
Do not bathe standing near the well.
കിണറിനടുത്ത് കുളിക്കരുത്.
Don’t wash clothes near the well.
കിണറിനടുത്ത് വസ്ത്രങ്ങൾ കഴുകരുത്.
Don’t wash animals near the well.
കിണറിനടുത്ത് മൃഗങ്ങളെ കുളിപ്പിക്കരുത്.
Don’t construct septic tank near the well.
കിണറിനടുത്ത് സെപ്റ്റിക് ടാങ്ക് നിർമ്മിക്കരുത്.
8. Factors that pollute water bodies.
ജലാശയങ്ങളെ മലിനമാക്കുന്ന ഘടകങ്ങൾ ഏവ?
Garbage and plastic containers and bottles which are thrown into water bodies.
മാലിന്യങ്ങളും പ്ലാസ്റ്റിക് പാത്രങ്ങളും കുപ്പികളും ജലാശയങ്ങളിലേക്ക് വലിച്ചെറിയുന്നത്.
Waste water from factories.
ഫാക്ടറികളിൽ നിന്നുള്ള മലിന ജലം
Washing of animals.
മൃഗങ്ങളെ ജലാശയങ്ങളിൽ കുളിപ്പിക്കുന്നത്.
Activities
പ്രവർത്തനങ്ങൾ
1. What are the activities that you could do in school with the help of health education.
സ്കൂളിൽ ആരോഗ്യക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചെയ്യാവുന്ന പ്രവർത്തനങ്ങൾ ഏവ?
2. Prepare a poster which indicate the importance of keeping our school and surrounding neat and clean.
സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത സൂചിപ്പിക്കുന്ന ഒരു പോസ്റ്റർ തയ്യറാക്കുക
3. Prepare sign boards which helps to keep the school and surrounding neat and clean.
സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിനായി സ്കൂളിൽ സ്ഥാപിക്കുവാൻപറ്റിയ ബോർഡുകൾ തയ്യറാക്കുക
4. After the holidays caused by the corona disease, when the school reopens , what kind of instructions could be included in a board which shows the “habits that the students should follow”.
കൊറോണാ മഹാമാരി മൂലമ ഉണ്ടായ സ്കൂൾ അവധി കഴിഞ്ഞ് വീണ്ടും സ്കൂൾ ആരംഭിക്കുന്ന അവസരത്തിൽ സ്കൂളിൽ പ്രദർശിപ്പിക്കുന്നതിനായി “കുട്ടികൾ പാലിക്കേണ്ട ശീലങ്ങൾ” എന്ന ബോർഡിൽ എന്തെല്ലാം കാര്യങ്ങൾ ഉൾപ്പെടുത്തണം?
5. Make a dust bin
വേസ്റ്റ്കുട്ട നിർമ്മിക്കുക