KITE – VICTERS – STD – 2 (Malayalam – Class – 21)
സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. രണ്ടാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.
1. കൂട്ടുകാരേ, നമ്മൾ പലതരം വീടുകൾ പരിചയപ്പെട്ടു.അതിൽ ഏതു വീടാണ് സാവിത്രിക്കുട്ടി വേലുചേട്ടന് ഉണ്ടാക്കി കൊടുത്തത്?പറയാമോ. നിങ്ങൾക്കി ഷ്ടപ്പെട്ട ഒരു വീടിന്റെ ചിത്രം വരച്ച് വേലുചേട്ടന് നൽകൂ.
2. വീടിന്റെ ഉപയോഗങ്ങൾ എന്തൊക്കെയാണ്? എഴുതി നോക്കൂ
ഉറങ്ങാൻ
ശത്രുക്കളിൽ നിന്ന് രക്ഷപെടാൻ
*
*
*
3. മനുഷ്യരെപ്പോലെ മറ്റു ജീവജാലങ്ങൾക്കും പാർപ്പിടം (വീട് ) ആവശ്യമാണ്. താഴെ പറയുന്ന ജീവികളുടെ പാർപ്പിടം കണ്ടെത്തി എഴുതൂ.
ആന – കാട്
പശു -തൊഴുത്ത്
കടുവ –
എലി –
കാക്ക –
കോഴി –
നായ –