KITE VICTERS STD – 1 (Class– 9)
സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. ഒന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.
(1) കൂട്ടൂകാരേ, നിങ്ങൾ അപ്പുവിന്റെ കഥ കേട്ടില്ലേ?അപ്പുവിന്റെ വീട്ടിൽ ആരൊക്കെയുണ്ടെന്ന് നമുക്കൊന്ന് എഴുതിയാലോ?
(2) കൂട്ടുകാരേ, അപ്പുവും അമ്മുവും തൊടിയിൽനിന്നും പൂക്കളും പഴങ്ങളും ശേഖരിച്ചവയെ തരം തിരിച്ചെടുക്കാൻ നമുക്ക് അവരെ സഹായിക്കാം പൂക്കളും പഴങ്ങളും തരംതിരിച്ച് അതാതുകുട്ടകളിൽ ശേഖരിക്കാം
(3) ചുറ്റുപാടും നിരീക്ഷിക്കുക. നിങ്ങൾ കാണുന്ന കാഴ്ചകൾ എഴുതാമോ? ടീച്ചറിന് അയച്ചുതരണേ…
(4) വിരൽ ചിത്രം വരച്ചത് ഓർമ്മിക്കുന്നുണ്ടോ? നിങ്ങളുടെ വീട്ടിലെ അംഗങ്ങളുടെ എണ്ണത്തിനനുസരിച്ച് വിരൽ ചിത്രം വരച്ച് ടീച്ചറിന് അയച്ചുതരണേ…
(5) മാമ്പഴത്തിന്റെ ചിത്രം വരച്ച് നിറം നൽകാം
(6) പാട്ടുപാടി അയയ്കാമോ?