ജൂൺ 19 – വായനദിനം

ഈ ദിനം മലയാളികൾ വായനദിനമായി ആചരിക്കുന്നു. കേരള ഗ്രന്ഥശാലാസംഘത്തിന്റെ സ്ഥാപകനായ പി.എൻ.പണിക്കർ എന്ന മഹാത്മാവിന്റ ചരമദിനമാണ് ജൂൺ 19. വായനയ്ക്കായി നാം ഈ ദിനം സമർപ്പിച്ചിരിക്കുന്നു എന്നു പറയുന്നതാവും ശരി. മലയാളിയെ വായനയുടെ സംസ്കാരം പഠിപ്പിച്ച ശ്രീ പണിക്കര്‍ 1909 മാര്ച്ച് 1 ന് ആലപ്പുഴ ജില്ലയിലെ നീലംപേരൂര്‍ ഗ്രാമത്തിലാണ് ജനിച്ചത് സ്വാതന്ത്രപ്രാപ്തിക്കു ശേഷം തിരുവിതാംകൂറിലെയും കൊച്ചിയിലേയും ഗ്രന്ഥശാലകളെ ഒരു കുടക്കീഴില്‍ കൊണ്ട് വന്നതു ഈ കർമ്മയോഗിയുടെ പ്രവർത്തനങ്ങളാണ്. ഈ സാംസ്കാരികനായകന്‍ 1995 ജൂണ്‍ 19-നു ഇഹലോകവാസം വെടിഞ്ഞു. ഗ്രന്ഥശാലാസംഘത്തിന്റെ നായകനും കാന്‍ഫെഡിന്റെ സ്ഥാപകനും ആയിരുന്ന പി എന്‍ പണിക്കരുടെ സ്വപ്നമായിരുന്നു കേരള നിയമസഭ അംഗീകരിച്ച കേരളപബ്ലിക് ലൈബ്രറീസ് ആക്ട്.
Results
വീണ്ടും ശ്രമിക്കുക…