
ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യപ്രതിഭകളിൽ ഒരാളായി വൈക്കം മുഹമ്മദ് ബഷീർ കണക്കാക്കപ്പെടുന്നു. സ്വാതന്ത്ര്യ സമര സേനാനി, നോവലിസ്റ്റ്, ചെറുകഥാകൃത്ത് എന്നീ നിലകളിലെല്ലാം അറിയപ്പെട്ടിരുന്ന അദ്ദേഹം കേരളത്തിലെ ഒരു ഇതിഹാസമായിരുന്നു. സ്വാതന്ത്ര്യസമര സേനാനി, എഴുത്തുകാരൻ, രാഷ്ട്രീയ പ്രവർത്തകൻ എന്നീ നിലകളി ലെ അദ്ദേഹത്തിന്റെ സംഭാവനകൾ മൂലം 1982 ൽ അദ്ദേഹത്തെപത്മശ്രീ നൽകി ആദരിച്ചു. മനുഷ്യ ജീവിതത്തിന്റെ എല്ലാ വശങ്ങളും – തീവ്ര ദാരിദ്ര്യവും മനുഷ്യ ദുരിതങ്ങളും നേരിട്ടനുഭവിച്ച ബഷീറിന്റെ ജീവിതം തന്നെയായിരുന്നു അദ്ദേഹത്തിന്റെ സാഹിത്യം. ഇതുപോലെ സ്വതന്ത്രമായി ലോകസഞ്ചാരം നടത്തിയ എഴുത്തുകാർ മലയാളസാഹിത്യത്തിൽ വിരളമാണെന്നു പറയാം. ലോകം ചുറ്റുന്നതിനിടയിൽ കണ്ടെത്തിയ ഒട്ടേറെ ജീവിത സത്യങ്ങൾ അദ്ദേഹത്തിന്റെ കൃതികളിൽ കാണാം.