വിദ്യാലയത്തിന്റെ ലഘു ചരിത്രം
അറിവിന്റെ അമൃതബിന്ദു നവമുകളങ്ങളിലേക്കു ഇറ്റിച്ചു വീഴ്ത്തിയതിൻറെ നൂറാം പിറന്നാളിന് ഏതാനം വർഷങ്ങൾ കൂടി മാത്രം ദൂരം. അജ്ഞതയുടെ കാർമേഘങ്ങൾ അറിവിന്റെ വെള്ളിവെളിച്ചത്താൽ ദൂരെയകറ്റി പുതുതായി വിരുന്നെത്തുന്നവർക്കു സ്വാഗതവും കടന്നുപോകുന്നവർക്കുള്ള യാത്രാമൊഴിയും ഉന്നതിയിലെത്തിയവർക്ക് ഗൃഹാതുരത്വവും സമ്മാനിക്കുന്ന പ്രാഥമിക വിദ്യയാലയം .
1938 ജൂൺ ആരംഭത്തോടെ വടക്കേൽ ബഹു .ഫ്രാൻസിസ് അച്ഛന്റെയും (സീനിയർ) അന്നത്തെ പള്ളി വികാരിയായിരുന്ന ബഹു .മണ്ണനാൽ കുര്യച്ചന്റെയും പരിശ്രമഫലമായി, അതുവരെയും മിഡിൽ സ്കൂൾ ആയിരുന്ന നമ്മുടെ ഈ സ്കൂൾ V .H School (വേർണകുലാർ or മലയാളം High School) ആയി ഉയർത്തുവാൻ അനുവാദം കിട്ടി .അങ്ങനെ 5 – ആം ക്ലാസോടുകൂടിയ ഒരു പൂർണ്ണ മലയാളം ഹൈസ്കൂൾ ആയി ഉയർന്നു .St .Little Thresia ‘ s V .H School . 1946 -ൽ വിദ്യാഭ്യാസ പരിഷ്കരണം വന്നപ്പോൾ മലയാളം മിഡിൽ സ്കൂളും മലയാളം ഹൈസ്കൂളും നിർത്തലാക്കി .തൽസ്ഥാനത്തു ഇംഗ്ലീഷ് സ്കൂൾ ആരംഭിക്കുവാൻ ഗവണ്മെന്റ് ഓർഡറുണ്ടായി .അതനുസരിച്ചു 5 ,6 ,7 ,8 ,9 എന്നീ മലയാളം ക്ലാസുകൾ നിത്തലാക്കി പകരം നാലാം ക്ലാസ്സിനെ തുടർന്ന് 5 ,6 ,7 ,8 ,9 ,10 എന്നീ ക്ലാസോടുകൂടിയ ഇംഗ്ലീഷ് സ്കൂൾ നിലവിൽ വന്നു.1930 – ൽ ബഹു .ഫ്രാൻസിസ് വടക്കേലച്ചൻ പെൺകുട്ടികൾക്കായി ആരംഭിച്ച Sacred Heart’ s ഇംഗ്ലീഷ് സ്കൂൾ ഈ കോമ്പൗണ്ടിൽ തന്നെ St .Little Thresia’s സ്കൂളിലെ 5 മുതലുള്ള ക്ലാസ്സുകളെല്ലാം നിയമാനുസൃതം Sacred Heart സ്കൂളിനോട് ചേർക്കപ്പെട്ടു .
1952 – ൽ പാലാ രൂപതാദ്ധ്യക്ഷൻ മാർ .സെബാസ്റ്റ്യൻ വയലിൽ തിരുമേനി അൽഫോൻസാ ഫണ്ടിൽ നിന്ന് സദയമനുവദിച്ചു തന്ന 19000 രൂപ ചെലവു ചെയ്ത് വേങ്ങപ്പാറയുടെ ചരിവിൽ പള്ളിവക സ്ഥലത്തു ഒരു കെട്ടിടം പണിതതാണ് ഇന്നത്തെ എൽ .പി .സ്കൂളിന്റെ താഴത്തെ നില.
സ്കൂൾ ഓഫീസും കുറെ ക്ലാസ്സുകളും മഠം കോമ്പൗണ്ടിലും ഏതാനും ക്ലാസുകൾ വേങ്ങപ്പാറയിലുമായി നടന്നു വരവേ ,ഒരേ സ്ഥലത്തു തന്നെ എല്ലാ ക്ലാസ്സുകളുമായിരുന്നാൽadministration ന് കൂടുതൽ സൗകര്യമുണ്ടാകുമല്ലോ എന്ന ചിന്ത അധികാരികൾക്കുണ്ടായി താൽകാര്യ സാദ്ധ്യത്തിനായി ഒരു നില മാത്രമായി പണിതിട്ടിരുന്ന വേങ്ങപ്പാറ സ്കൂൾ കെട്ടിടം രണ്ടു നിലയാക്കാൻ 1982 -ൽ പണി ആരംഭിക്കുകയും Office Room ഇവ ഉൾപ്പെടുന്ന രണ്ടാം നില പൂർത്തിയാക്കി 1982 സെപ്റ്റംബർ 30 ന് വെഞ്ചിരിപ്പു കർമ്മം നടത്തുകയും ചെയ്തു.