ഭാരതത്തിന്റെ പ്രഥമ വിശുദ്ധയായ വിശുദ്ധ അൽഫോൻസാമ്മയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് എൽ.പി. വിഭാഗം വിദ്യാർത്ഥികൾക്കായി ആരംഭിച്ച അഖിലകേരളാ പ്രസംഗ മത്സരം  ഈ വർഷം ഓൺലൈനായി ആഗസ്റ്റ് 11 ബുധൻ രാവിലെ 08 മണി മുതൽ വൈകിട്ട് 07 മണി വരെ നടത്തപ്പെടുന്നു. മൂന്ന് വിഭാഗങ്ങളിലായാണ്‌ മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

ഓരോ വിഭാഗത്തിലും ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കുന്നവർക്ക് ക്യാഷ് അവാർഡുകൾ…

ക്ലാസ്സ് 1 & 2 – വിഭാഗം – A, ക്ലാസ്സ്  3 – വിഭാഗം  – B, ക്ലാസ്സ്  4 – വിഭാഗം – C 

പങ്കെടുക്കുവാനാഗ്രഹിക്കുന്ന കുട്ടികളുടെ വിവരങ്ങൾ, ബന്ധപ്പെട്ട അധ്യാപകർ ആഗസ്റ്റ് 05 വ്യാഴം വൈകിട്ട്  5 മണിക്ക് മുൻപായി 9497899971 എന്ന നമ്പറിൽ നല്കേണ്ടതാണ്‌.


വിഷയം : വിശുദ്ധ അൽഫോൻസാമ്മയുടെ പ്രാർത്ഥനാ ജീവിതം

പ്രത്യേക ശ്രദ്ധയ്ക്ക്

കേരളത്തിലെവിടെയും പഠിക്കുന്ന സർക്കാർ / എയ്ഡഡ് / അൺഎയ്ഡഡ് സ്കൂളുകളിലെ (എൽ.പി. വിഭാഗം) വിദ്യാർത്ഥികൾക്ക് പങ്കെടുക്കാവുന്നതാണ്‌.

പ്രസംഗം (മലയാളത്തിൽ, പരമാവധി 3 മിനിറ്റ് വരെ) വീഡിയോ ആയി മത്സരാർത്ഥിയെ പൂർണ്ണമായും കാണുന്ന രീതിയിൽ റെക്കോർഡ് ചെയ്യണം.

വീഡിയോയിൽ എഡിറ്റിങ്ങ് അനുവദനീയമല്ല. എഡിറ്റിങ്ങ് നടത്തപ്പെടുന്ന പ്രകടനങ്ങൾ  അതിനാൽത്തന്നെ അയോഗ്യമാകുന്നതാണ്‌. 

യൂട്യൂബിൽ പ്രദർശിപ്പിക്കപ്പെടുന്ന മത്സരാർത്ഥികളുടെ പ്രകടനങ്ങൾക്ക് ലഭിക്കുന്ന ലൈക്കുകൾക്ക് 20% വിധികർത്താക്കളുടെ വിലയിരുത്തലിന്‌ 80% എന്നിങ്ങനെയാണ്‌ മാർക്കുകൾ ക്രമീകരിച്ചിരിക്കുന്നത്.

വീഡിയോകൾ 9497899971 എന്ന നമ്പറിലേയ്ക്ക് ആഗസ്റ്റ് 11 ബുധൻ രാവിലെ 08 മണിമുതൽ വകിട്ട് 07 മണിവരെ വാട്സാപ്പ് വഴി അയയ്ക്കാവുന്നതാണ്‌.

ഫലപ്രഖ്യാപനം : ആഗസ്റ്റ് 19 രാവിലെ 10 മണിയ്ക്ക്