പ്ലാസ്റ്റിക് ബാഗ്, ക്ളോത്ത് ബാഗ് നിർമ്മാണം
പ്ലാസ്റ്റിക് രഹിതവിദ്യാലയം എന്ന ആശയത്തിലധിഷ്ഠിതമായി എസ് .എൽ.റ്റി .യിലെ കുട്ടികൾ പേപ്പർ ബാഗ്,ക്ളോത്ത് ബാഗ് എന്നിവ നിർമ്മിക്കുകയും സ്‌കൂളിന് സമീപമുള്ള കടകളിൽ ബാഗുകൾ വിതരണത്തിനായി എത്തിക്കുകയും ചെയ്തു.
ഗുണനപ്പട്ടികകളുടെ പഠനം രസകരമാക്കിയപ്പോൾ
കുട്ടികൾ സംഗീതോപകരണത്തിന്റെ അകമ്പടിയോടെ ഗാനരൂപത്തിൽ ഗുണനപ്പട്ടികകളുടെ പഠനം രസകരമാക്കിയപ്പോൾ
എന്റെ പച്ചക്കറിത്തോട്ടം
ഹരിത വിദ്യാലയം, വിഷരഹിതമായ പച്ചക്കറികൾ എന്നീ ലക്ഷ്യങ്ങളുമായി…
എയ്റോബിക് ഡാൻസ് -1
ശാരീരിക / മാനസിക ഉണർവിനും ഉല്ലാസത്തിനുമായി കുട്ടികൾ എയ്റോബിക് ഡാനൻസിനായി അണിചേർന്നപ്പോൾ
എയ്റോബിക് ഡാൻസ് -2
ശാരീരിക / മാനസിക ഉണർവിനും ഉല്ലാസത്തിനുമായി കുട്ടികൾ എയ്റോബിക് ഡാനൻസിനായി അണിചേർന്നപ്പോൾ
സ്‌കൂൾ പാർലമെന്റ് ഇലക്ഷൻ
ജനാധിപത്യത്തിന്റെ ബാലപാഠങ്ങൾ മനസ്സിലാക്കുന്നതിനായി ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ഉപയോഗിച്ചുള്ള സ്‌കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കുട്ടികൾ പങ്കാളികളായപ്പോൾ
മധുരം
നാലാം ക്ലാസ്സിലെ മധുരം എന്ന പാഠഭാഗത്തെ ആസ്പദമാക്കി കുട്ടികൾ തയ്യാറാക്കിയ സദ്യയിൽനിന്ന്
പഠനോത്സവം
മികവിന്റെ കേന്ദ്രമായ ത്രേസ്യാസ് എൽ.പി.സ്‌കൂളിലെ കുട്ടികൾ പ്രവർത്തനവർഷത്തിൽ സ്വായത്തമാക്കിയ അറിവുകൾ രക്ഷിതാക്കൾക്കും പൊതുസമൂഹത്തിനും മുൻപിൽ പങ്കുവയ്ക്കുന്നു.
കിളിക്കൂട്
എസ് .എൽ.റ്റി .യിലെ കൊച്ചുകലാപ്രതിഭകൾ അഭിനയിച്ച ” ജീസ്സസ് ” എന്ന ബാലൈ ഗുഡ്‌നസ്സ് ടെലിവിഷനിൽ സംപ്രേഷണം ചെയ്യപ്പെട്ടപ്പോൾ.
ഓണോത്സവ്
ഓണക്കളികൾ, ഓണാഘോഷം, ഓണസദ്യ എസ്.എൽ.റ്റി .യിൽ.
വി. അൽഫോൻസാ ജന്മദിനം
വിശുദ്ധ അൽഫോൻസാമ്മയുടെ ജന്മദിനാഘോഷങ്ങളിൽ നിന്ന്
ശിശുദിനം
സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്‌കൂളിലെ കുട്ടികളുടെ ശിശുദിനാഘോഷങ്ങളിൽനിന്ന്
ശിശുദിനഗാനം
സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്‌കൂളിലെ അധ്യാപകർ രചിച്ച് സംഗീതവും പശ്ചാത്തലസംഗീതവും നൽകിയ ശിശുദിനഗാനം എസ്. എൽ.റ്റി യിലെ കുരുന്നുകൾ ആലപിച്ചപ്പോൾ
അധ്യാപകദിനാഘോഷം
സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്‌കൂളിലെ കുട്ടികൾ അധ്യാപകദിനത്തിൽ തങ്ങളുടെ അധ്യാപകരെ ആദരിച്ചപ്പോൾ
ജിംഗിൾ ബെൽസ്
എസ്.എൽ.റ്റിയിലെ കൊച്ചുകൂട്ടുകാരും അധ്യാപകരും അണിചേർന്ന ക്രിസ്മസ് ആഘോഷം
ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ
സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്‌കൂളിലെ കുട്ടികൾ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളിൽ പങ്കുചേർന്നപ്പോൾ
പഠനയാത്ര
വിജ്ഞാനത്തിനും വിനോദത്തിനും ഉപകരിക്കുന്ന പാദനയാത്രയിൽനിന്ന്
സ്‌കൂൾ വാർഷികം
സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്‌കൂൾ വാർഷിക ദിനാഘോഷങ്ങൾ
വിദ്യാലയം പ്രതിഭകളോടൊപ്പം – 1
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി “വിദ്യാലയം പ്രതിഭകളോടൊപ്പം” എന്ന പരിപാടിയിൽ സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി. സ്‌കൂളിലെ കുട്ടികളും അധ്യാപകരും മാതൃകാ അധ്യാപകനും സാഹിത്യകാരനും വാക്മിയുമായ ശ്രീ. ചാക്കോ സി. പൊരിയത്ത് സാറിനെ ആദരിച്ചപ്പോൾ
വിദ്യാലയം പ്രതിഭകളോടൊപ്പം -2
ഗാനരചന, സംഗീതം, ഗാനാലാപനം, പശ്ചാത്തല സംഗീതം, ബാലെ, കഥാപ്രസംഗം എന്നീ മേഖലകളിൽ വ്യക്തിമുദ്രപതിപ്പിച്ച ശ്രീ. തലനാട് ജോയ് സാറിനൊപ്പം ഭരണങ്ങാനം സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്കൂളിലെ കുരുന്നുകൾ