First Bell (Std – 3)

KITE – VICTERS – STD – 3 (Malayalam – Class – 50)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. മൂന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.



പ്രവർത്തനം : 1

പദപരിചയം


ഐക്യം – ഒരുമ

ഗാഥ – പാട്ട്

മർമ്മരം – പിറുപിറുപ്പ്

ഭിന്നൻ – വ്യത്യസ്തൻ

ഉരയ്ക്കുക – പറയുക

തേനൊലി – മധുരമായ ശബ്‌ദം

ഓതുക – പറയുക

ആഴി – കടൽ

സന്തതം – എല്ലായ്പ്പോഴും

ഘോഷിക്കുക – ഉച്ചത്തിൽ പറയുക

ആകവേ – മുഴുവനും

ദുന്ദുഭി – പെരുമ്പറ

നാകം – സ്വർഗം

ഊഴി – ഭൂമി

മധ്യത്തിൽ – നടുവിൽ



പ്രവർത്തനം : 2

വരികൾ കണ്ടെത്തുക.


1). അയൽക്കാർ തമ്മിൽ വ്യത്യാസമില്ലെന്ന് സൂചിപ്പിക്കുന്ന വരികൾ.

എന്നയൽക്കാരനിൽനിന്നു ഞാൻ ഭിന്നന-
ല്ലെന്നങ്ങു നിന്നിതു വന്നുരയ്പൂ .



2).’സമുദ്രം സംസാരിച്ചുകൊണ്ടേയിരിക്കിന്നു ‘.എന്ന് സൂചിപ്പിക്കുന്ന വരികൾ

തൻ തിരമാല തന്നൊച്ചയാലീയാഴി
സന്തതമെന്തോന്നു ഘോഷിക്കുന്നു?



പ്രവർത്തനം : 3

വായിക്കാം പറയാം.

1) കാറ്റ് നമ്മോട് പറയുന്നതെന്താണ്? അങ്ങനെ പറയാൻ കഴിയുന്നത് എന്തുകൊണ്ട്?

ഞാനും എന്റെ അയൽക്കാരനും ഭിന്നനല്ല, ഒന്നുതന്നെയാണ് എന്നാണ് കാറ്റ് പറയുന്നത്.


2) തിരമാല നമ്മെ എപ്പോഴും ഓർമിപ്പിച്ചുകൊണ്ടിരിക്കുന്നത് എന്താണ്?

ഭൂഖണ്ഡങ്ങളെത്തമ്മിൽ ബന്ധിപ്പിക്കുന്നത് കടലാണ്. എല്ലാ ഭൂഖണ്ഡങ്ങളെയും തൊട്ടു തലോടുന്ന കടൽത്തിരമാലകൾ പറയുന്നു ഒരു ഭൂഖണ്ഡവും മറ്റൊന്നിൽ നിന്ന് വ്യത്യസ്തമല്ല എന്ന്



3) കാറ്റ്, പക്ഷി, മേഘം എന്നിവ നമ്മോട് സംസാരിക്കുന്നത് എങ്ങനെയാണ്?


കാറ്റ് :- ഇളംകാറ്റ് മരത്തോപ്പിലൂടെ വീശുമ്പോഴുണ്ടാകുന്ന മർമ്മരത്തിലൂടെയാണ് സംസാരിക്കുന്നത്.

പക്ഷി : – മാനത്ത് വട്ടത്തിൽ പറക്കുന്ന പക്ഷി തേനൊലി ഗാനത്തിലൂടെയാണ് സംസാരിക്കുന്നത്.

മേഘം :- കാർമുകിൽ ഇടിമിന്നലാകുന്ന ദുന്ദുഭിനാദത്തിലൂടെയാണ് ശബ്ദിക്കുന്നത്.



4) ഭൂമിയെ സ്വർഗ്ഗമാക്കാൻ എന്തൊക്കെ വേണമെന്നാണ് കവിതയിൽ പറയുന്നത്?

എന്നെപ്പോലെ തന്നെയാണ് എന്റെ അയൽക്കാരനും, എന്റെ നാടും അയൽനാടും ഒന്നുതന്നെയാണെന്നും, എല്ലാ ഭൂഖണ്ഡങ്ങളും ഒരേ പ്രകൃതിയുടെ ഭാഗമാണെന്നും, ഭൂമിയും സ്വർഗ്ഗവും ഒന്നുതന്നെയാണെന്നും ഈ കവിതയിൽ പറയുന്നു.

Leave a Reply