KITE – VICTERS – STD – 3 (Malayalam – Class – 49)
സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. മൂന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.
പ്രവർത്തനം : 1
കാലമേത്?
തണുത്തു വിറച്ചു – മഞ്ഞുകാലം
വിയർത്തു വലഞ്ഞു – ഗ്രീഷ്മം
നനഞ്ഞു കുതിക്കത്തു – വർഷം
സുഗന്ധം പരത്തി – വസന്തം
പ്രവർത്തനം : 2
സംഭാഷണം എഴുതാം.
പുല്ലുകൾക്കിടയിൽനിന്ന് ഒരു കുഞ്ഞുപൂവ് പതുക്കെ തലനീട്ടി നോക്കി. “ഓ, മഞ്ഞു മാറിയിട്ടില്ല. കുറച്ചുകൂടി ഉറങ്ങാം.” അത് പതിയെ തല വലിച്ചു. കുഞ്ഞുപൂവിനോട് പുല്ല് എന്തെല്ലാം പറഞ്ഞിട്ടുണ്ടാവാം?
കുഞ്ഞുപൂവ് – മഞ്ഞു മാറിയിട്ടില്ല കുറച്ചുകൂടി ഉറങ്ങാം.
പുല്ല് – എല്ലാ തോട്ടത്തിലും വസന്തം വന്നു. ഇവിടെ മാത്രം എന്താ ഇങ്ങനെ?
കുഞ്ഞുപൂവ് – ശരിയാണ്. എന്നാണ് ഈ തോട്ടത്തിൽ വസന്തം എത്തുക?
പുല്ല് – ദേഷ്യക്കാരനായ നമ്മുടെ തോട്ടക്കാരൻ കുട്ടികളെ ഇറക്കിവിട്ടതുകൊണ്ടാവാം ഇവിടെ മാത്രം വസന്തം വരാത്തത്.
കുഞ്ഞുപൂവ് – ഇനി ഒരിക്കലും വസന്തം ഇവിടെ വരില്ലേ?
പുല്ല് – തോറ്റക്കാരന്റ മനസ്സുമാറി കുട്ടികളെ തിരികെ വിളിച്ചാൽ ചിലപ്പോൾ വസന്തം വരും.
പ്രവർത്തനം : 3
കണ്ടെത്താം എഴുതാം.
അടിവരയിട്ട പദങ്ങൾക്കു പകരം വാക്കുകൾ പാഠഭാഗത്തുനിന്നും കണ്ടെത്തി എഴുതാം?
പൂന്തോപ്പിലെ കാഴ്ച കണ്ട് അദ്ദേഹത്തിന് ദേഷ്യം വന്നു.
തോട്ടം നിറയെ പല നിറത്തിലുള്ള പൂക്കൾ.
മരം കൊമ്പുകൾ താഴ്ത്തിക്കൊടുക്കുന്നു.
ദേഷ്യം – അരിശം
നിറത്തിലുള്ള – വർണത്തിലുള്ള
കൊമ്പുകൾ – ചില്ലകൾ
പ്രവർത്തനം : 4
താഴെ കൊടുത്ത പ്രയോഗങ്ങൾ ഉൾപ്പെടുത്തി വാക്യങ്ങൾ എഴുതുക?
മൂടിപ്പുതച്ചു
പാറിപ്പറക്കുന്ന
പറപറന്നു
പ്രവർത്തനം : 5