KITE – VICTERS – STD – 3 (Malayalam – Class – 45)
സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. മൂന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.
പ്രവർത്തനം : 1
വരികൾ കൂട്ടിച്ചേർക്കാം
കാടും മേടും കാട്ടാറും
കൂട്ടരെ നോക്കിച്ചൊല്ലുന്നു
എന്തൊരു സുഖമാണീ വഴി വന്നാൽ
പാട്ടും പാടിക്കളിയാടാം
കുന്നും മലയും പുൽമേടുകളും
കൂട്ടരെ നോക്കിച്ചൊല്ലുന്നു
പൂമ്പാറ്റകളെപ്പോലീമേട്ടിൽ
പാറിപ്പാറി നടന്നീടാം.
പ്രവർത്തനം : 2
വാക്കുകൾ വേർതിരിക്കുക
അവിടെപ്പക്ഷികണക്കേ : അവിടെ + പക്ഷി + കണക്കെ
കവിയുന്നുണ്ടേ : കവിയുന്നു + ഉണ്ടേ
ചെല്ലാമെല്ലാദ്ദിക്കിലും : ചെല്ലാം + എല്ലാ + ദിക്കിലും
പാറാനെങ്ങനെയാവും : പാറാൻ + എങ്ങനെ + ആവും
പ്രവർത്തനം : 3
മോഹങ്ങൾ എഴുതാം
– കവിതയിലെ കുട്ടിയെപ്പോലെ നിങ്ങൾക്കും മോഹങ്ങളില്ലേ?
– ആരായിത്തീരാനാണ് ആഗ്രഹം?
– എന്തുകൊണ്ടാണ് അങ്ങനെ ആഗ്രഹിക്കുന്നത്?