KITE – VICTERS – STD – 3 (Malayalam – Class – 43)
സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. മൂന്നാം ക്ലാസ്സിലെ കുട്ടികൾക്കായുള്ള ഇന്നത്തെ “ഫസ്റ്റ് ബെൽ” ഓൺലൈൻ ക്ലാസ്സ് കാണാം.
പ്രവർത്തനം : 1
കുഞ്ചൻ നമ്പ്യാരുടെ പ്രസിദ്ധമായ വരികൾ ശേഖരിക്കുക?
a) കനകം മൂലം കാമിനിമൂലം
കലഹം പലവിധമുലകിൽ സുലഭം
b) നായുടെ വാലൊരു പന്തീരാണ്ടേ-
ക്കായതമാകിന കുഴലതിലാക്കി
പിന്നെയെടുത്തതു നോക്കുന്നേരം
മുന്നേപ്പോലെ വളഞ്ഞെയിരിപ്പൂ
c) ആശാനക്ഷരമൊന്നു പിഴച്ചാൽ
അമ്പത്തൊന്നു പിഴക്കും ശിഷ്യന്
d) വേലികൾ തന്നെ വിളവുമുടിച്ചാൽ
കാലികളെന്തു നടന്നീടുന്നു
e) പണമെന്നുള്ളതു കൈയിൽ വരുമ്പോൾ
ഗുണമെന്നുള്ളതു ദൂരത്താകും
പ്രവർത്തനം : 2
ടോം & ജെറിയുടെ ഏതെങ്കിലും ഒരു കഥ എഴുതുക?
പ്രവർത്തനം : 3
പൂച്ചയ്ക്കാരു മണികെട്ടും എന്ന കഥ നിങ്ങളുടെതായ ഭാഷയിൽ മാറ്റിയെഴുതുക?
പ്രവർത്തനം : 4
കവിതയിലെ അഭിനയ മുഹൂർത്തങ്ങൾ കണ്ടെത്തി എഴുതുക?